BREAKING NEWS

വാശി വിട്ടു, ഉടക്കാൻ താൽപര്യമില്ല!! രാജ്‍ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: അങ്ങനെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനുമൊടുവിൽ തീരുമാനത്തിൽ നിന്നു പിൻവലിഞ്ഞ് ​ഗവർണർ. ഇനി മുതൽ രാജ്‍ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. ഔദ്യോഗിക ചടങ്ങുകളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ അറിയിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽനിന്നും ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്.

അതേസമയം, രാജ്ഭവൻറെ ചടങ്ങുകളിൽ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകുമെന്നും രാജ്ഭവൻ അറിയിച്ചു. കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നിൽ വിളക്കു കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന കാര്യം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സർക്കാരുമായി ഉടക്കാനില്ലെന്ന് നിഗമനത്തിലേക്ക് രാജ്ഭവൻ എത്തിയത്.

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. പിന്നാലെ സിപിഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.

വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർ​ഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026