BREAKING NEWS

കുടുംബ വഴക്കിനിടെ വൃദ്ധ ദമ്പതികൾക്കു നേരെ മരുമകളുടെ ആക്രമണം, കയ്യിൽ കരുതിയ കത്തിയുപയോ​ഗിച്ച് ഭർത്യപിതാവിന്റെ ചെവിയിൽ കുത്തി പരുക്കേൽപ്പിച്ചു, ഭർതൃമാതാവിനെ മർദിച്ച് അവശയാക്കി, തല പിടിച്ച് തറയിലെ ടൈലിന്റെ കോണിൽ ഇടിപ്പിച്ചു, ​ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ

· · 1 min read
Share: Copied!

കോഴിക്കോട്: മരുമകളുടെ ക്രൂര മർദനത്തിൽ വൃദ്ധ ദമ്പതികൾക്ക് സാരമായി പരുക്കേറ്റു. കോഴിക്കാട് നാദാപുരത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്. മരുമകളുടെ മർദനത്തിൽ ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടിൽ കണ്ണൻ(71), ഭാര്യ ദേവി(60) എന്നിവർക്കാണ് പരുക്കേറ്റത്.

കുടുംബ വഴക്കിനെത്തുടർന്ന് മരുമകളായ നീതു ഭർതൃപിതാവിനെയും മാതാവിനെയും ക്രൂരമായി അക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. വീട്ടിൽ വച്ച് കണ്ണനെ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ചെവിയിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ ഭർതൃമാതാവായ ദേവിയെ കുളിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച നീതു, ദേവിയുടെ തല തറയിലെ ടൈലിന്റെ കോണിൽ ഇടിപ്പിക്കുകയും ചെയ്തു.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

ആണവ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിൽ വൻ ആക്രമണത്തിന് പദ്ധതി!! ദാവൂദ് ഇബ്രാഹിം ആയി ബന്ധമുള്ള ഒമ്പത് ഐഎസ്‌ഐ അംഗങ്ങൾ ഡൽഹിയിൽ അറസ്റ്റിൽ, പ്രതികളുടെ കയ്യിൽ നിന്ന് പിടികൂടിയത് വലിയ തോതിൽ വെടിക്കോപ്പുകളും ആയുധങ്ങളും

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026