BREAKING NEWS

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; കോട്ടയത്ത് അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ. കുമരകം പൊലീസ് ആണ് അസം സ്വദേശികളായ പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ വാങ്ങാൻ വന്നയാളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ശേഷം ഇവരെ അസ്റ്റ് ചെയ്യും.

ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ വിൽക്കാനുള്ള ശ്രമം എതിർത്ത അമ്മ നാട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. രണ്ടരമാസമുള്ള ആൺകുട്ടിയെ അച്ഛനാണ് വിൽക്കാൻ ശ്രമിച്ചത്. യുപി സ്വദേശിയായ ഒരാൾക്ക് വിൽകാനായിരുന്നു ശ്രമം.
50000 രൂപയ്ക്കാണ് കുട്ടിയെ നല്കാമെന്ന് പറഞ്ഞത്. അഡ്വാൻസായി ആയിരം രൂപ ഇയാൾ കൈപ്പറ്റുകയും ചെയ്തു. രണ്ട് തവണ ശ്രമം നടത്തിയെങ്കിലും അമ്മ എതിർത്തു. മൂന്നാം തവണ കുട്ടിയെ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026