കേരളത്തിൽ യുഡിഎഫ് തരംഗം എന്നതിനപ്പുറം ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പിന്നിലേക്കു പോകുന്ന കാഴ്ച്ച. യുഡിഎഫ് സ്ഥാനാർഥി അഡ്വ. വി പി അബ്ദുൾ റഷീദ്- 5741, പിണറായി- 5008 എന്നിങ്ങനെയാണ് വോട്ടുനില, ബിജെപി- 861.
അതുപോലെ എൽഡിഎഫ് മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പിന്നിലായിരിക്കുന്നത്. പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആർ കേളു, ആർ ബിന്ദു, വീണ ജോർജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാർ എന്നീ മന്ത്രിമാരാണ് പിന്നിൽ.
സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിൽ നിന്നുള്ള വോട്ടുകളും എണ്ണി തുടങ്ങി. 140 മണ്ഡലകളിൽ 138 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുപ്രകാരം, യുഡിഎഫ്-95 , എൽഡിഎഫ് 39, എൻഡിഎ 6 എന്ന നിലകളാണ് ആദ്യ ഒരുമണിക്കൂറിലെ രേഖപ്പെടുത്തുന്നത്. നിലവിലെ മന്ത്രിമാരായ ഒ. ആർ കേളു, വീണ ജോർജ്, കെബി ഗണേഷ് കുമാർ എന്നിവർ പിന്നിലാണ്. നേമം, കാട്ടാക്കട എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് രേഖപ്പെടുത്തുന്നത്.

















































