BREAKING NEWS

വന്നു, നിന്നു, പോയി… പത്തോവർ തികയ്ക്കാൻ സമ്മതിച്ചില്ല, 9.5 ഓവറിൽ എല്ലാവരേയും കൂടാരം കയറ്റി പണിതീർത്ത് ഇന്ത്യൻ ബോളർമാർ, ആറു ശ്രീലങ്കൻ താരങ്ങളെ മടക്കിയത് പൂജ്യത്തിന്!! ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് 124 റൺസിന്റെ വിജയം… ഫൈനലിൽ എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാൻ

· · 1 min read
Share: Copied!

നിഷിൻ: ഒന്നു ക്രീസിൽ നേരെ നിൽക്കാൻ നിൽക്കാൻ പോയിട്ട്, നിവരാൻ പോലും സമ്മതിക്കാതെ ശ്രീലങ്കൻ താരങ്ങളെ പവലിയൻ കയറ്റി ഇന്ത്യൻ ബോളർമാർ. സെമിയിൽ ലങ്കയെ 124 റൺസിനു തകർത്തെറിഞ്ഞ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഫൈനൽ ടിക്കറ്റെടുത്തു. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 9.5 ഓവറിൽ 45 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ഫൈനലിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറ വേട്ട തുടങ്ങി. രണ്ടാം ഓവറിൽ ലങ്കൻ ബാറ്റർ ലസിത് റണ്ണൗട്ടായി. നാലാം ഓവറിൽ അക്ഷർ പട്ടേലും രണ്ട് വിക്കറ്റെടുത്തു. അതോടെ ലങ്ക പരുങ്ങലിലായി. നാലോവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിലായിരുന്നു ലങ്ക. സിനെത് ജയവർധന, ലസിത്, സോഹൻ, അഷൻ ഭണ്ഡാര എന്നിവർ ഡക്കായി മടങ്ങി. പിന്നാലെ ബാറ്റർമാർ നിരനിരയായി മടങ്ങി. ചാമിക കരുണരത്‌നെ(4),വനുജ സഹൻ(1), തരിന്ദു രത്‌നായകെ(5) എന്നിവരെല്ലാം മടങ്ങിയതോടെ ലങ്കൻ ഇന്നിങ്‌സ് 9.5 ഓവറിൽ 45 റൺസിന് അവസാനിച്ചു.

അതേസമയം ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണെടുത്തത്. ഇഷാൻ കിഷന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് ടീമിനെ രക്ഷിച്ചത്. ഇഷാൻ 46 പന്തിൽ 80 റൺസെടുത്ത് പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ അഭിഷേക് ശർമ വെറും ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി. വൺഡൗണായി ഇറങ്ങിയ സഞ്ജുവും ഏഴ് റൺസെടുത്ത് മടങ്ങി. അതോടെ ടീം 24-2 എന്ന നിലയിലായി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുന്നതാണ് കണ്ടത്.ഓപ്പണർ വൈഭവ് സൂര്യവംശി പതിയെ അടിച്ചുകളിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്‌കോർ അമ്പത് കടന്നത്. താരം 21 പന്തിൽ നിന്ന് 38 റൺസെടുത്ത് പുറത്തായി. ആറുഫോറുകളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റൻ ശ്രേയസ് അയ്യരും(13) അക്ഷർ പട്ടേലും(8) പിന്നാലെ മടങ്ങി. വിക്കറ്റുകൾ പോകുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഇഷാൻ കിഷനാണ് ടീമിനെ കരകയറ്റിയത്. ഇഷാൻ ലങ്കൻ ബൗളർമാരെ അടിച്ചുതകർത്തു. അതോടെയാണ് സ്‌കോർ നൂറുകടന്നത്. തിലക് വർമ രണ്ട് റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ഇഷാൻ കിഷൻ വെടിക്കെട്ടോടെ നിറഞ്ഞു. ഇഷാൻ 46 പന്തിൽ 80 റൺസെടുത്തു. ഇതോടെ 169 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

“ഇത് കേരളം പൊറുക്കില്ല”, ചെന്നായ്ക്കളെപ്പോലെ ഹോസ്റ്റലില്‍ ചാടി വീണ് വിദ്യാര്‍ത്ഥികളെ മര്‍ദിക്കാന്‍ ആരാണ് ഉത്തരവിട്ടത്?? കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങള്‍ മറച്ചുവെയ്ക്കാനാണിതെല്ലാം, വിമര്‍ശനവുമായി ബിനോയ് വിശ്വം

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026