BREAKING NEWS

“ഇത് കേരളം പൊറുക്കില്ല”, ചെന്നായ്ക്കളെപ്പോലെ ഹോസ്റ്റലില്‍ ചാടി വീണ് വിദ്യാര്‍ത്ഥികളെ മര്‍ദിക്കാന്‍ ആരാണ് ഉത്തരവിട്ടത്?? കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങള്‍ മറച്ചുവെയ്ക്കാനാണിതെല്ലാം, വിമര്‍ശനവുമായി ബിനോയ് വിശ്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെന്നായ്ക്കളെപ്പോലെ ഹോസ്റ്റലില്‍ ചാടി വീണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.

ഇതാണോ സര്‍ക്കാരിന്റെ പൊലീസ് നയം എന്നും ബിനോയ് വിശ്വം ആവര്‍ത്തിച്ചു.’ഇത് കേരളം പൊറുക്കില്ല. ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് പലതും മറച്ചുവെയ്ക്കാന്‍ ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയത് ബിജെപിക്കെതിരെയാണെന്നാണ് പറയുന്നതെങ്കിലും ഇരകള്‍ എസ്എഫ്‌ഐ സഖാക്കളാണ്.

കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങള്‍ മറച്ചുവെയ്ക്കാനാണിതെല്ലാം. ബിജെപിയെ ചെറുക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സംസ്ഥാനത്ത് നടക്കുന്നത് അതല്ല. ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് കുഴലൂതുന്നു’, ബിനോയ് വിശ്വം പറഞ്ഞു.

 

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026