BREAKING NEWS

രണ്ടാമത്തെ കേസില്‍ അറസ്റ്റിന് നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം

· · 1 min read
Share: Copied!

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസില്‍ പുതിയ അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം രാഹുലിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് രണ്ടാമത്തെ ബലാത്സംഗക്കേസിലെ അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ബെംഗളൂരുവിലുള്ള അതിജീവിതയിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ അവിടെയുണ്ട്. എന്നാൽ, അതിജീവിത സംഘത്തിന് മുന്നിലെത്താൻ തയ്യാറായിട്ടില്ല. പോലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലിക്കാണ് അന്വേഷണച്ചുമതല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അതിജീവിതയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളിൽ മൊഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്നുള്ള തെളിവുകൾ ഹാജരാക്കിയാണ് ആദ്യ പീഡനക്കേസിൽ രാഹുൽ പ്രതിരോധിക്കുന്നത്. എന്നാൽ, രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി ലഭിച്ചാൽ അത്തരത്തിൽ ജാമ്യത്തിനുള്ള സാധ്യതയില്ലാതെ അറസ്റ്റ് സാധ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. നിലവിൽ എഫ്‌ഐആർ ഇട്ടിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ മൊഴി ഇല്ല എന്ന പ്രശ്നമുണ്ട്. അതിജീവിത മൊഴിനൽകുന്നതിനുമുൻപേ ജാമ്യംനേടാനുള്ള ശ്രമത്തിലാണ് രാഹുൽ.

 

BREAKING NEWS
മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വിദ്യാർഥികൾക്കു മുന്നിൽ പാലക്കാട് സ്കൂൾ വെടിവെപ്പിന്റെ സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ച് ആലത്തൂർ എംഎൽഎ, 'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം, പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി- ടി.എം. ശശി!! തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാൻ സ്കൂളിൽ കൊണ്ടുവന്നു, ...
26 Nov 2026
BREAKING NEWS
സ്വപ്നത്തിൽ കണ്ട അയ്യപ്പൻ സത്യമോ? പ്രേക്ഷകരിൽ ഉദ്വേഗം നിറച്ച് സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ
26 Nov 2026
BREAKING NEWS
തെറ്റുപറ്റി, നിരുപാധികം മാപ്പ് ചോദിക്കുന്നു, കോൺ​ഗ്രസിലേക്ക് തിരിച്ചെടുക്കണം- പത്മജാ വേണു​ഗോപാൽ!! ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് ബിജെപിയിലേക്കു പോയത് എടുത്തുചാട്ടമായിരുന്നു, അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണ്- പത്മിനി തോമസ്......
26 Nov 2026
BREAKING NEWS
പാലക്കാ‌ട് സ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പോയിന്റ് 22 റിവോൾവർ ഉപയോ​ഗിച്ച്!! മുത്തച്ഛന്റെ തോക്ക് അലമാരയിൽ സൂക്ഷിച്ച സ്ഥലത്തുനിന്ന് എടുത്തതെന്ന് വിദ്യാർഥിയുടെ മൊഴി, കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസ്... വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്ക...
26 Nov 2026