BREAKING NEWS

ഫുട്ബോൾ മത്സരത്തിനിടെ പന്ത് ക്ലിയർ ചെയ്യാനുള്ള കിക്ക് തലയിൽ പതിച്ചു; കളിക്കളത്തിൽ കുഴഞ്ഞുവീണ 18-കാരനായ അർജന്റീന താരം ദാരുണാന്ത്യം

· · 1 min read
Share: Copied!

ബ്യൂണസ് ഐറിസ്: ഫുട്ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന യുവതാരത്തിന് ദാരുണാന്ത്യം. 18-കാരനായ അബെൽ നൂനസാണ് മരിച്ചത്. അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരമായ ജുവൈനൽസ് സി കോപ്പ ഡെ പ്ലാറ്റയ്ക്കിടെയായിരുന്നു അപകടം.

ഡിപോർട്ടീവോ മുനിസും എഫ്‌സി എസെയ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഡിപോർട്ടീവോയുടെ പ്രതിരോധ താരം പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ തൊട്ടടുത്തുനിന്ന അബെൽ നൂനസിന്റെ തലയിൽ കിക്കേൽക്കുകയായിരുന്നു. പിന്നാലെ താരം ഗ്രൗണ്ടിൽ കുഴഞ്ഞുവീണു.

അബോധാവസ്ഥയിലായ താരത്തിന് മൈതാനത്തുവെച്ചുതന്നെ പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് പൊട്ടലും സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ എഫ്‌സി എസെയ്‌സ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചു. അബെലിന്റെ ചിത്രത്തിനൊപ്പമാണ് ക്ലബ് ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചത്. ജീവിതത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടായിരുന്ന യുവാവിനാണ് വേദനയോടെ യാത്രാമൊഴി നൽകുന്നതെന്നും ഈ നഷ്ടം നികത്താനാകാത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നതെന്നും ക്ലബ് കുറിച്ചു. ഡിപോർട്ടീവോ മുനിസും യുവതാരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബംഗ്ലദേശിൽ കലാപം; നാല് മരണം, മുഹമ്മദ് യൂനുസിന്റെ കുടുംബവീടിന് തീയിട്ടു; ധാക്കയിൽ സ്ഫോടനങ്ങൾ, ബാങ്കുകളും ആക്രമിച്ചു, 565 പേർ അറസ്റ്റിൽ സംഘർഷം അവാമി ലീഗിന്റെ ലോക്ക്ഡൗൺ ആഹ്വാനത്തിന് പിന്നാലെ

BREAKING NEWS
കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ റിസ്ക്, സംഭവം നേർക്കുനേർ കണ്ടവർ പോലും കോടതിയില്‍ പിന്മാറും, ഷുക്കൂർ കേസിലെ സാക്ഷികളെ സിപിഎം ഭീഷണിപ്പെടുത്തിയതായി കെ എം ഷാജി
19 Nov 2026
BREAKING NEWS
"ഭയം കാരണം പല സാക്ഷികളും കോടതി മുറ്റത്തുനിന്നുതന്നെ മടങ്ങിപ്പോയി....ഇത്രയും ആസൂത്രിതമായ കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ വരില്ലല്ലോ!! യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്, വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു, നിയമപോരാട്ടം തുടരും"- കുഞ്ഞാലിക്കുട്ടി
19 Nov 2026
BREAKING NEWS
അഖിലേഷ് യാദവിന്റെ റോഡ് ഷോയിൽ ബുൾഡോസറിൽ പുഷ്പവൃഷ്‍‍ടി നടത്തുന്നതിനിടെ വാഹനത്തിന്റെ വേ​ഗതകൂടി, റോഡ് മുറിച്ചു കടക്കാൻ നിന്ന 14 കാരനെ ഇടിച്ചുതെറുപ്പിച്ചു, കുട്ടി വീണത് ഡിവൈഡറിൽ, ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം!! സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല ഭരണകൂടം യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിരുന്ന...
19 Nov 2026
BREAKING NEWS
ബംഗ്ലദേശിൽ കലാപം; നാല് മരണം, മുഹമ്മദ് യൂനുസിന്റെ കുടുംബവീടിന് തീയിട്ടു; ധാക്കയിൽ സ്ഫോടനങ്ങൾ, ബാങ്കുകളും ആക്രമിച്ചു, 565 പേർ അറസ്റ്റിൽ സംഘർഷം അവാമി ലീഗിന്റെ ലോക്ക്ഡൗൺ ആഹ്വാനത്തിന് പിന്നാലെ
19 Nov 2026