BREAKING NEWS

ബംഗ്ലദേശിൽ കലാപം; നാല് മരണം, മുഹമ്മദ് യൂനുസിന്റെ കുടുംബവീടിന് തീയിട്ടു; ധാക്കയിൽ സ്ഫോടനങ്ങൾ, ബാങ്കുകളും ആക്രമിച്ചു, 565 പേർ അറസ്റ്റിൽ സംഘർഷം അവാമി ലീഗിന്റെ ലോക്ക്ഡൗൺ ആഹ്വാനത്തിന് പിന്നാലെ

· · 1 min read
Share: Copied!

ധാക്ക: നിരോധിക്കപ്പെട്ട അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ലോക്ക്ഡൗണിന് മുന്നോടിയായി ബംഗ്ലദേശിൽ വ്യാപക അക്രമം. വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ നാല് പേർ കൊല്ലപ്പെട്ടു. മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ കുടുംബവീടിന് അജ്ഞാത സംഘം തീയിട്ടു. തലസ്ഥാനമായ ധാക്കയിൽ പുലർച്ചെ ബോംബ് സ്ഫോടനങ്ങളും തീവയ്പ്പും റിപ്പോർട്ട് ചെയ്തു.

പ്രതിഷേധങ്ങൾക്കു മുന്നോടിയായി കഴിഞ്ഞ 24 മണിക്കൂറിനിടെ ധാക്കയിൽ മാത്രം 565 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച അർധരാത്രിയോടെ മുൻ വിദ്യാഭ്യാസമന്ത്രി നൂറുൽ ഇസ്‌ലാം നാഹിദിനെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഓഡിയോ, വിഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് മുന്നറിയിപ്പ് നൽകി.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ധാക്കയിൽ പുലർച്ചെ ഐഇഡി സ്ഫോടനങ്ങളും വാഹനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും അരങ്ങേറി. സ്ഫോടനങ്ങളിൽ നാലുപേർക്ക് പരുക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തെ 64 ജില്ലകളിൽ 28 ഇടങ്ങളിൽ ബോംബേറും വാഹനങ്ങൾക്കു തീയിടലും നടന്നതായാണ് റിപ്പോർട്ട്.

ചിറ്റഗോങ്ങിലെ പാഞ്ച്ലൈഷ് മേഖലയിലുള്ള മുഹമ്മദ് യൂനുസിന്റെ പിതൃഭവനമാണ് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചത്. സിൽഹെറ്റ്, രാജ്ഷാഹി, ബാരിഷാൽ, ഫരീദ്പുർ എന്നിവിടങ്ങളിലെ യൂനുസിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖകൾക്കു നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് കുടുംബവീടിനും നേരെ അക്രമമുണ്ടായത്.

ചൊവ്വാഴ്ച രാത്രി പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി അവാമി ലീഗിനെ ഭീകരസംഘടനയെന്നും അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ഫാസിസ്റ്റ് ശക്തിയെന്നും വിശേഷിപ്പിച്ചിരുന്നു. അവാമി ലീഗിന്റെ തിരിച്ചുവരവ് തടയാൻ ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണകൂടത്തെ മാത്രം ആശ്രയിക്കാതെ സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി പ്രവർത്തകരെ തെരുവിലിറക്കാൻ ബിഎൻപി എംപിമാർക്ക് നിർദേശവും നൽകി.

വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് അവാമി ലീഗ് വ്യാഴാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. 2024 ഓഗസ്റ്റിൽ അധികാരം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത 79കാരിയായ ഹസീനയെ വിട്ടുകിട്ടണമെന്ന് ധാക്ക ആവശ്യപ്പെടുന്നുണ്ട്. അതേസമയം, നിയമനടപടികൾ നേരിടാൻ ഡിസംബറിൽ എന്ത് വിലകൊടുത്തും രാജ്യത്തേക്ക് മടങ്ങിവരുമെന്ന് ജൂലൈയിൽ ഹസീന പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബംഗ്ലദേശിലെ രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

അരിയിൽ ഷുക്കൂർ വധക്കേസ്- പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരെ വെറുതെവിട്ടു!! ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, 7–ാം പ്രതി പവിത്രൻ, 9–ാം പ്രതി മനോഹരൻ ഉൾപ്പെടെ 12 പേർ കുറ്റക്കാരെന്ന് കണ്ടെത്തൽ

BREAKING NEWS
അഖിലേഷ് യാദവിന്റെ റോഡ് ഷോയിൽ ബുൾഡോസറിൽ പുഷ്പവൃഷ്‍‍ടി നടത്തുന്നതിനിടെ വാഹനത്തിന്റെ വേ​ഗതകൂടി, റോഡ് മുറിച്ചു കടക്കാൻ നിന്ന 14 കാരനെ ഇടിച്ചുതെറുപ്പിച്ചു, കുട്ടി വീണത് ഡിവൈഡറിൽ, ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം!! സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല ഭരണകൂടം യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിരുന്ന...
19 Nov 2026
BREAKING NEWS
അരിയിൽ ഷുക്കൂർ വധക്കേസ്- പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരെ വെറുതെവിട്ടു!! ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, 7–ാം പ്രതി പവിത്രൻ, 9–ാം പ്രതി മനോഹരൻ ഉൾപ്പെടെ 12 പേർ കുറ്റക്കാരെന്ന് കണ്ടെത്തൽ
19 Nov 2026
BREAKING NEWS
വഴിതെറ്റിയ കുഞ്ഞാട് ഒടുവിൽ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തുന്നുവോ? പ്രതീക്ഷിച്ച പദവികളോ, സ്ഥാനമാനങ്ങളോ ലഭിച്ചില്ല, പകരം കിട്ടിയത് അവഗണന, കുടുംബബന്ധം ഇല്ലാതായി ... വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം!! പത്മജ വേണുഗോപാൽ ബിജെപി വിടുന്നു, രാജി പ്രഖ്യാപനം ഇന്ന്? മടക്കം കോൺ​ഗ്രസിലേക്കു തന്നെ,  തിരിച...
19 Nov 2026
BREAKING NEWS
സ്വർണം തളർന്നു; കേരളത്തിൽ പവൻ വില 96,000 രൂപയ്ക്കും താഴെ; തുടർച്ചയായ ഇടിവിന് താൽക്കാലിക വിലത്താങ്ങിന് സാധ്യതയുണ്ടോ?
19 Nov 2026