BREAKING NEWS

“ഭയം കാരണം പല സാക്ഷികളും കോടതി മുറ്റത്തുനിന്നുതന്നെ മടങ്ങിപ്പോയി….ഇത്രയും ആസൂത്രിതമായ കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ വരില്ലല്ലോ!! യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്, വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു, നിയമപോരാട്ടം തുടരും”- കുഞ്ഞാലിക്കുട്ടി

· · 1 min read
Share: Copied!

മലപ്പുറം: അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ കോടതി വിധിയുടെ പൂർണരൂപം ലഭിച്ചശേഷം പാർട്ടിയുടെ പ്രതികരണം അറിയിക്കാമെന്ന് മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ഈ കേസിൽ ചിലർക്ക് ശിക്ഷ ലഭിക്കുകയും ചിലരെ വെറുതേവിടുകയും ചെയ്തിട്ടുണ്ട്. ഏതായാലും മൃഗീയവും പൈശാചികവുമായ കൊലപാതകമാണ് നടന്നത്. അത് ചിലർ ചെയ്തിട്ടുണ്ടെന്ന കാര്യവും വസ്തുതയാണ്. ആ സംഭവത്തിനു പിന്നിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു,

യാദൃച്ഛികമായ ഒരു സംഭവമല്ല, ഇതെന്നും, വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഗൂഢാലോചന തെളിയിക്കേണ്ട സാക്ഷികളെ ഭീഷണിപ്പെടുത്തിയതും സ്വാധീനിച്ചതുമാണ് കേസിൽ തിരിച്ചടിയായത്. ഭയം കാരണം പല സാക്ഷികളും കോടതിമുറ്റത്തുനിന്ന് മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായിയെന്നും കുഞ്ഞാലിക്കു‌ട്ടി പറഞ്ഞു. പാർട്ടി ഈ കേസ് വളരെ സൂക്ഷ്മതയോടെയും ഭംഗിയായുമാണ് നടത്തിയത്. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളിൽ തീർച്ചയായും അപ്പീൽ പോകുമെന്നും നിയമപരമായി അവസാനംവരെ പോരാടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ കേസിൽ ഗൂഢാലോചനയും ആസൂത്രണവുമുണ്ടായെന്നത് വസ്തുതയാണ്. സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നെന്നതും നഗ്നമായ യാഥാർഥ്യമാണ്. ഗൂഢാലോചനാ കാര്യത്തിൽ അപ്പീൽ പോവേണ്ടിവരും. മറ്റു ശിക്ഷകൾ എങ്ങനെയാണെന്ന കാര്യത്തിൽ വിധിയുടെ പൂർണരൂപം ലഭിച്ചശേഷം പറയാം. ഇത്രയും ആസൂത്രിതമായ കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ വരില്ലല്ലോ. യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്. വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

BREAKING NEWS
'ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടിമുറിയിലും കോടതിയിലുമില്ല', എസ്എച്ച്ഒയുടെ മൊഴി; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ പുതിയ ട്വിസ്റ്റ്
19 Nov 2026
BREAKING NEWS
കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ റിസ്ക്, സംഭവം നേർക്കുനേർ കണ്ടവർ പോലും കോടതിയില്‍ പിന്മാറും, ഷുക്കൂർ കേസിലെ സാക്ഷികളെ സിപിഎം ഭീഷണിപ്പെടുത്തിയതായി കെ എം ഷാജി
19 Nov 2026
BREAKING NEWS
അഖിലേഷ് യാദവിന്റെ റോഡ് ഷോയിൽ ബുൾഡോസറിൽ പുഷ്പവൃഷ്‍‍ടി നടത്തുന്നതിനിടെ വാഹനത്തിന്റെ വേ​ഗതകൂടി, റോഡ് മുറിച്ചു കടക്കാൻ നിന്ന 14 കാരനെ ഇടിച്ചുതെറുപ്പിച്ചു, കുട്ടി വീണത് ഡിവൈഡറിൽ, ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം!! സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല ഭരണകൂടം യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിരുന്ന...
19 Nov 2026
BREAKING NEWS
ഫുട്ബോൾ മത്സരത്തിനിടെ പന്ത് ക്ലിയർ ചെയ്യാനുള്ള കിക്ക് തലയിൽ പതിച്ചു; കളിക്കളത്തിൽ കുഴഞ്ഞുവീണ 18-കാരനായ അർജന്റീന താരം ദാരുണാന്ത്യം
19 Nov 2026