BREAKING NEWS

അഖിലേഷ് യാദവിന്റെ റോഡ് ഷോയിൽ ബുൾഡോസറിൽ പുഷ്പവൃഷ്‍‍ടി നടത്തുന്നതിനിടെ വാഹനത്തിന്റെ വേ​ഗതകൂടി, റോഡ് മുറിച്ചു കടക്കാൻ നിന്ന 14 കാരനെ ഇടിച്ചുതെറുപ്പിച്ചു, കുട്ടി വീണത് ഡിവൈഡറിൽ, ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം!! സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല ഭരണകൂടം യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല- സമാജ്‌വാദി പാർട്ടി അധ്യക്ഷൻ, നരഹത്യാകുറ്റം ചുമത്തണം- ബിജെപി

· · 1 min read
Share: Copied!

ഉത്തർപ്രദേശ്: ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 14 വയസുകാരന് ദാരുണാന്ത്യം. പാർട്ടിയുടെ പിഡിഎ രഥയാത്രയ്ക്കിടെയായിരുന്നു അപകടം. പത്താം ക്ലാസ് വിദ്യാർഥിയായ ആര്യവർധൻ സിങ് (14) ആണ് മരിച്ചത്. സംഭവത്തിൽ അഖിലേഷ് യാദവിനെതിരെയും രഥ യാത്രയുടെ സംഘാടകർക്കെതിരെയും നരഹത്യക്കേസ് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു

കുട്ടിയുടെ പിതാവ് ഓംകാർ സിങ് പ്രദേശത്തെ ബിജെപി നേതാവാണ്. റോഡ് ഷോയുടെ ഭാഗമായി കുട്ടഗട്ട് മേഖലയിലൂടെ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. റാലിക്കിടെ ബുൾഡോസർ ഉപയോഗിച്ച് പൂക്കൾ വിതറുന്നതിനിടെയാണ് മകനെ വാഹനം ഇടിച്ചതെന്ന് പിതാവ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം മുന്നോട്ടുപോയതിന് പിന്നാലെ അതിവേഗത്തിൽ എത്തിയ ബുൾഡോസർ റോഡ് മുറിച്ചു കടക്കാൻ നിന്ന 14കാരനെ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലെ ഡിവൈഡറിലേക്ക് തെറിച്ചുവീണു. തലയ്ക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റ ആര്യവർധൻ പിന്നീട് മരിച്ചു.

റോഡ് ഷോയ്ക്കിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നോ എന്ന ചോദ്യമാണ് സംഭവത്തോടെ ഉയരുന്നത്. ജനക്കൂട്ടത്തിനിടയിലൂടെ ഭാരമേറിയ വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചതും ഇത്തരം വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാൻ ഉത്തരവാദിത്തമുണ്ടായിരുന്നവർ ആരെന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്. അപകടത്തിന് പിന്നാലെ കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.

ഗോരഖ്പൂർ എംഎൽഎ എൻജിനീയർ സർവൻ നിഷാദ് കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. ക്യാബിനറ്റ് മന്ത്രി ഡോ. സഞ്ജയ് നിഷാദ് എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ട് കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നിർദേശിച്ചു. സംഭവത്തിൽ സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. സമാജ്‌വാദി പാർട്ടിയുടെ ഗുണ്ടായിസമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നായിരുന്നു ഉത്തർപ്രദേശ് ബിജെപിയുടെ ആരോപണം.

അതേസമയം, അപകടത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. എന്നാൽ റോഡ് ഷോയ്ക്കായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. “സംഭവത്തെക്കുറിച്ച് എനിക്ക് വിവരമില്ല. കൂടാതെ, ഭരണകൂടം യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല. ബിജെപി പ്രവർത്തകരെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണം. ആരെയും വ്യാജ കേസുകളിൽ കുടുക്കുന്നവരാണ് അവർ,” അഖിലേഷ് യാദവ് പറഞ്ഞു.

അപകടത്തിൽപ്പെട്ട ബുൾഡോസർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഗോരഖ്പൂർ വിമാനത്താവളത്തിൽനിന്ന് ആരംഭിച്ച അഖിലേഷ് യാദവിന്റെ റോഡ് ഷോ ചൗരി ചൗരയിലെ ദേവ്കാഹി ഗ്രാമത്തിലാണ് സമാപിച്ചത്. ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽനിന്നും കിഴക്കൻ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സമാജ്‌വാദി പാർട്ടിയുടെ പതാകകൾ അലങ്കരിച്ച പ്രത്യേക പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച് നീങ്ങുകയായിരുന്നു.

BREAKING NEWS
ബംഗ്ലദേശിൽ കലാപം; നാല് മരണം, മുഹമ്മദ് യൂനുസിന്റെ കുടുംബവീടിന് തീയിട്ടു; ധാക്കയിൽ സ്ഫോടനങ്ങൾ, ബാങ്കുകളും ആക്രമിച്ചു, 565 പേർ അറസ്റ്റിൽ സംഘർഷം അവാമി ലീഗിന്റെ ലോക്ക്ഡൗൺ ആഹ്വാനത്തിന് പിന്നാലെ
19 Nov 2026
BREAKING NEWS
അരിയിൽ ഷുക്കൂർ വധക്കേസ്- പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരെ വെറുതെവിട്ടു!! ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, 7–ാം പ്രതി പവിത്രൻ, 9–ാം പ്രതി മനോഹരൻ ഉൾപ്പെടെ 12 പേർ കുറ്റക്കാരെന്ന് കണ്ടെത്തൽ
19 Nov 2026
BREAKING NEWS
വഴിതെറ്റിയ കുഞ്ഞാട് ഒടുവിൽ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തുന്നുവോ? പ്രതീക്ഷിച്ച പദവികളോ, സ്ഥാനമാനങ്ങളോ ലഭിച്ചില്ല, പകരം കിട്ടിയത് അവഗണന, കുടുംബബന്ധം ഇല്ലാതായി ... വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം!! പത്മജ വേണുഗോപാൽ ബിജെപി വിടുന്നു, രാജി പ്രഖ്യാപനം ഇന്ന്? മടക്കം കോൺ​ഗ്രസിലേക്കു തന്നെ,  തിരിച...
19 Nov 2026
BREAKING NEWS
സ്വർണം തളർന്നു; കേരളത്തിൽ പവൻ വില 96,000 രൂപയ്ക്കും താഴെ; തുടർച്ചയായ ഇടിവിന് താൽക്കാലിക വിലത്താങ്ങിന് സാധ്യതയുണ്ടോ?
19 Nov 2026