CINEMA

പ്രായമായ സ്ത്രീകളെ ബെഡ്റൂമിൽ വിളിച്ചുകയറ്റും…, ചോദിച്ചാൽ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്ന് പറയും..!! മറ്റൊരു ബന്ധമുണ്ടായിരുന്നു.., യുഎസ്എ പ്രോ​ഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്തിരുന്നത്… ചെകുത്താൻ കേസിൽ പോലീസ് വന്നപ്പോൾ തന്നെ മുറിയിൽ പൂട്ടിയിട്ടു..!!! ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് വീണ്ടും

· · 1 min read
Share: Copied!

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്. ബാല പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമിൽ വിളിച്ചുകയറ്റുകയും കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നുവെന്നും നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് തിരിച്ച് ചോദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

അല്ല രോഹിത്തേ, എന്നും ഈ ഇരുപത്തഞ്ചും മുപ്പതുമൊക്കെ അടിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇതിൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമോ?- സുനിൽ ​ഗവാസ്കർ

അതുപോലെ ചെകുത്താൻ കേസിൽ പോലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മുറിയിൽ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു. തന്നെ കൂടി കേസിൽ ഉൾപ്പെടുത്താനായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമായാണ് തന്നെ ചെകുത്താന്റെ വീട്ടിൽ കൊണ്ടുപോയതെന്നും പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ ഭാര്യ എന്റെ ഒപ്പമുണ്ടായിരുന്നുവല്ലോയെന്ന് ബാല പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞു.

വഴിയിൽ അബോധാവസ്ഥയിൽ വീണുകിടന്ന യുവാവിന്റെ ദേഹത്തുകൂടി കാർ കയറിയിറങ്ങി ദാരുണാന്ത്യം, അപകടം യുവാവ് വഴിയിൽ കിടക്കുന്നതറിയാതെ

കൂടാതെ ബാലയെ കാണാൻ വന്നിരുന്ന ഒരു കസ്റ്റംസ് ഉദ്യോ​ഗസ്ഥനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാളെ വിട്ടയച്ചു. പല അധികാരികളുമായി ബാലയ്ക്ക് ബന്ധമുണ്ട്. ബാ​ഗിൽ മയക്കുമരുന്ന് വല്ലോം വച്ച് തന്നെ കേസിൽ കുടുക്കുമോയെന്ന് ഭയം ഉണ്ടെന്നും എലിസബത്ത് പറയുന്നു.

ബാല പ്രതികാരത്തോടെ കാത്തിരിക്കുകയായിരിക്കും. ഇപ്പോൾ എന്തെങ്കിലും സംസാരിച്ചാൽ പ്രശ്നമായാലോ എന്നതുകൊണ്ട് മിണ്ടാത്തതാണ്. താൻ ആരുമില്ലാത്ത ഒരാളാണ്. കുറച്ചു മാസങ്ങൾ കഴിയുമ്പോ വണ്ടിയിടിപ്പിച്ചോ, മറ്റോ അവസാനിപ്പിക്കുമായിരിക്കുമെന്നും തനിക്ക് പേടിയുണ്ട്. ആർക്കും ഇതൊന്നും അപ്പോൾ ഓർമയുണ്ടാകാനിടയില്ലെന്നും എലിസബത്ത് പറയുന്നു. ഒപ്പം രണ്ടുപേരുണ്ടെങ്കിൽ അവരുടെ കുറ്റങ്ങൾ രണ്ടുപേരോടും പറഞ്ഞ് അവർക്കിടയിൽ ശത്രുതയുണ്ടാക്കുകയും എന്നാൽ ഇരുവരും തമ്മിൽ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ് ബാലയെന്നും അവർ കുറ്റപ്പെടുത്തി.

2008-2009 കാലത്ത് ബാലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. യുഎസ്എ പ്രോ​ഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്തിരുന്നത്. അതാരാണെന്ന് ചോദിച്ചാൽ യുഎസിൽ പ്രോ​ഗ്രാം ചെയ്തിരുന്നു, അവർ വിളിക്കുന്നതാണ് എന്നായിരുന്നു മറുപടി. തന്റെ മുന്നിൽവെച്ച് ഫോൺ എടുക്കില്ലായിരുന്നുവെന്നും എലിസബത്ത് പറയുന്നു.

BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026