തിരുവനന്തപുരം: വനിതാ മതിലിന് ശേഷമുള്ള തുടര്‍ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍, കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
നവോത്ഥാന പാരമ്പര്യമുള്ളതും നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ...
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ അണിനിരന്ന് വനിതാമതില്‍. ജാതി മത കക്ഷി വ്യത്യാസമില്ലാതെ വനിതകള്‍ മതിലില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയര്‍ത്തിയത്. കാസര്‍കോട്ട് മന്ത്രി കെ.കെ.ശൈലജ മതിലിന്റെ ആദ്യത്തെ കണ്ണിയായി. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട് അവസാനത്തേതും.
മതിലിനു മുമ്പ്...
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭന്‍ ആയിരുന്നു ആദ്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ...
കോട്ടയം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍ എസ് എസ് പ്രമേയം. വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍ എസ് എസ്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞുവെന്നും എന്‍ എസ് എസ്...
ആലപ്പുഴ: ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുവതി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്....
കൊച്ചി: നവോത്ഥാന സന്ദേശമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇന്ന് വനിത മതില്‍ ഉയരും. ദേശീയപാതയിലെ 620 കിലോമീറ്റര്‍ ദൂരത്തില്‍ വൈകിട്ട് നാലിന് നിര്‍മിക്കുന്ന മനുഷ്യമതിലില്‍ അന്‍പത് ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കും. വെള്ളയമ്പലത്തെ സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
കാസര്‍കോട്ടെ നഗരമധ്യത്തിലാണ് നവോത്ഥാനമതിലിന്റ ആദ്യകണ്ണി ഉയരുന്നത്....