തിരുവനന്തപുരം∙ യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ ഒരു മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നിലപാടുമായി സിപിഎം. സംഭവത്തിൽ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. എസ്എഫ്‌ഐ പ്രവർത്തകനായ വിദ്യാർഥിയെ തന്നെ മർദിച്ച സംഭവം...
കൊച്ചി: പിഎസ്‌സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളജിലെ കത്തികുത്തുകേസില്‍ ജയിലില്‍ കഴിയുന്ന ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍...
കൊച്ചി: മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലും പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. 'മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?', കോടതി ചോദിച്ചു. സമാനമായ സംഭവം...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്നവര്‍ പിഎസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവര്‍ കണ്ടെത്തല്‍ സര്‍ക്കാരിനു തിരിച്ചടിയാകുന്നു. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തന്നെ ചോര്‍ന്നിരിക്കാമെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
പ്രതികളുടെ ഉന്നതറാങ്കിന്റെ പേരില്‍ പിഎസ് സിയെ വിമര്‍ശിക്കേണ്ടെന്ന...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വധശ്രമക്കേസിലെ പ്രതി ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ ലഭിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശിവരഞ്ജിത്ത് സംഘടിപ്പിച്ച ഉത്തരക്കടലാസുകളുടെ ഒരുകെട്ട് സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രണവിനു നല്‍കിയിരുന്നതായാണു പോലീസ് കണ്ടെത്തല്‍.
പരീക്ഷാ ഹാളില്‍ വെറുതേയിരിക്കുകയല്ലെന്നു തോന്നിക്കാന്‍...
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴി. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നാണ് പൊലീസ് പറയുന്നത്. കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പൊലീസ് പറയുന്നു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും...