Tag: uae

കൊറോണ ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു ; യുഎഇില്‍ മരിച്ച മലയാളികളുടെ എണ്ണം 43 ആയി

ദുബായ് : കോവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. ദുബായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വടകര ഇരിങ്ങണ്ണൂര്‍ എടച്ചേരി സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇതോടെ...

മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ല വിമാനത്താവളത്തില്‍ കുടുങ്ങിയ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ… ഒടുവില്‍ ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്ക്

ദുബായ് : ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ. മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാതെ 12 ദിവസം വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും കഴിഞ്ഞതിനു ശേഷമാണ് ഇവര്‍...

യുഎഇ അനുമതി നല്‍കിയില്ല: കപ്പല്‍ മാര്‍ഗമുള്ള പ്രവാസികളുടെ മടക്കം വൈകും, നാളെ വിമാനമാര്‍ഗം ആദ്യസംഘം നാട്ടിലെത്തും

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാളെ മുതല്‍ നാട്ടില്‍ എത്തിക്കാനിരിക്കെ കപ്പല്‍മാര്‍ഗ്ഗമുള്ള മടക്കി കൊണ്ടുവരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. യുഎഇ യില്‍ നിന്നുള്ള അനുമതി വൈകുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധി. ഇതോടെ ദുബായ് തീരത്തേക്ക് പോയ നാവികസേനയുടെ കപ്പലുകള്‍ അനുമതിക്കായി കാക്കുകയാണ്. തയ്യാറെടുപ്പിന് കുറച്ചുകൂടി...

കൊറോണ: 2.42 ലക്ഷം പേര്‍ മരിച്ചു, ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കേസുകള്‍

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...

കോവിഡിനെതിരെ സ്‌റ്റെംസെല്‍ ചികിത്സയില്‍ നിര്‍ണായക നേട്ടം : യുഎഇ ഗവേഷകരെ അഭിനന്ദിച്ച് ഭരണാധികാരികള്‍

അബുദാബി: കോവിഡിനെതിരെ മൂലകോശ (സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ച യുഎഇ ഗവേഷകരെ അഭിനന്ദിച്ച് ഭരണാധികാരികള്‍. അബുദാബി സ്‌റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് മൂലകോശ ചികിത്സ വികസിപ്പിച്ചത്. യുഎഇയിലെ ജനങ്ങളുടെ പേരില്‍ ഗവേഷകരോടു നന്ദി പറയുന്നുവെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍...

ആദ്യം ഗള്‍ഫുകാര്‍; രണ്ടാം ഘട്ടത്തില്‍ യു.എസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും, നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ചെയ്യേണ്ട പ്രധാന കാര്യം…

ഡല്‍ഹി: കോവിഡ് ഭീഷണിക്കിടെ വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ രണ്ടു ഘട്ടമായി തിരികെയെത്തിക്കാന്‍ കേന്ദ്രപദ്ധതി. ഗള്‍ഫ് മേഖലയില്‍നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ളവരെ ആദ്യഘട്ടത്തില്‍ കൊണ്ടുവരും. രണ്ടാം ഘട്ടത്തില്‍ യു.എസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ ഇന്ത്യയിലെത്തിക്കും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. ഗള്‍ഫില്‍നിന്നുള്ളവരുടെ വിവരശേഖരണം...

പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്‍രെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ദുബായ്: പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുന്‍പുള്ള വിവരങ്ങളും പുറത്തുവന്നു. 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല...

ഇത്തരമൊരു നീക്കം ഉണ്ടാകുന്നതു ശരിയല്ല; കേരളത്തില്‍നിന്ന് യുഎഇയിലേക്ക് ഡോക്റ്റര്‍മാരെ അയക്കല്‍; സര്‍ക്കാരിന്റെ അറിവോടെ അല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നുവെന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എംഡി ഡോ. കെ.പി....
Advertismentspot_img

Most Popular