Tag: trivandrum airport

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഇന്ന് ഏറ്റെടുക്കും

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്. എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രൻനിൽ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർ പോർട്ട് ഓഫീസർ ജി മധുസുദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. ...

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം അടിയന്തരമായി സ്‌റ്റേ ചെയ്യില്ല; വാദം കേള്‍ക്കാന്‍ കോടതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കൈമാറ്റം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഹര്‍ജി സെപ്തംബര്‍ 15ന് പരിഗണിക്കും. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന്...

കണ്‍സള്‍ട്ടന്‍സിക്ക് അദാനിയുമായുള്ള ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നു: ഇ.പി. ജയരാജന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് മന്ത്രി ഇ.പി. ജയരാജന്‍. കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സംസ്ഥാന സര്‍ക്കാരില്‍നിന്ന് മറച്ചുവെച്ചുവെന്ന് ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ അല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.അദാനിയുടെ...

170 രൂപ നല്‍കുമെന്ന് പറഞ്ഞിട്ടും സിയാലിനെ ഒഴിവാക്കി; കേരളത്തിന് തിരുവനന്തപുരം നഷ്ടപ്പെടാനുള്ള കാരണം…

തിരുവനന്തപുരം വിമാനത്താവളം വിവാദത്തില്‍ പിണറായി സര്‍ക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുക ആയിരുന്നില്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം സ്വകാര്യവത്കരിക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെയും ഉദ്ദേശം. അദാനി അല്ലെങ്കില്‍ മറ്റാരെങ്കിലും വന്നാലും വിമാനത്താവളത്തിന്റെ...

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കല്‍ വൈകും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്‌കരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടാകുമെന്ന് സൂചന. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അന്തിമവിധി വന്നശേഷം കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും കൈമാറ്റം യാഥാര്‍ഥ്യമാകാനെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കരാര്‍ ഒപ്പിട്ട് ബാങ്ക് ഗ്യാരന്റിയുള്‍പ്പെടെ സമര്‍പ്പിച്ചശേഷമാണ് അദാനി ട്രിവാന്‍ഡ്രം...

‘സ്വകാര്യവൽക്കരണം വേണ്ടെങ്കില്‍ ലേലത്തില്‍ പങ്കെടുത്തതെന്തിന്? കേരളത്തിനോട് കേന്ദ്രമന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകുന്നതിന് നിലവിൽ സ്റ്റേയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കരാർ റദ്ദാക്കപ്പെട്ടാൽ സ്വകാര്യ കമ്പനിക്ക് പണം തിരികെ നൽകേണ്ടി വരും. സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രിയുടെ വിശദീകരണം. സ്വകാര്യവൽക്കരണത്തിന് എതിരായിരുന്നെങ്കിൽ...

വാക്ക് പാലിച്ചില്ല, സഹകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള...

തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര തീരുമാനം

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ്...
Advertismentspot_img

Most Popular