ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,680 പുതിയ കോവിഡ് കേസുകള്‍. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,30,261 ആയി ഉയര്‍ന്നു. 46,105 പേരാണ് ചികിത്സയിലുള്ളത്. 82,324 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച 64 പേര്‍ കൂടി തമിഴ്നാട്ടില്‍ മരിച്ചു.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത്...
മഹാരാഷ്ട്രയില്‍ ഇന്ന് 6,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,30,599 ആയി. 219 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 9,667 ആയി. 4,067 പേര്‍ മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ...
കോവിഡ് രോഗബാധ ഏറിയതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജൂലൈ 31 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ആരോഗ്യവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയും ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു.
തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച...
തമിഴ്‌നാട് മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ നിന്ന് ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. തുറന്നു പരിശോധിച്ചപ്പോഴാണ് 78 കിലോ മെതാംഫെറ്റമീന്‍ ആണെന്നുവ്യക്തമായത്. ഒരു കോടിയിലേറെ രൂപ വിലവരും കണ്ടെടുത്ത ലഹരിമരുന്നിന്.
മാലിന്യ...
തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിഴുപ്പുരം ജില്ലയിലെ റിഷിവാദ്യം എംഎല്‍എയും ഡിഎംകെ നേതാവുമായ വി. കാര്‍ത്തികേയനാണ് രോഗം ബാധിച്ചത്. വിഴുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ത്തികേയന്റെ ഭാര്യ ഇളമതി, എട്ടുവയസുള്ള മകള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ടു...
ആശങ്ക അകലാതെ തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപിക്കുന്നു. ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധര്‍മ്മപുരിയിലും ചെന്നൈയിലും സര്‍ക്കാരിന്റെ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അന്‍പഴകന്‍....
തമിഴ്നാട്ടില്‍ 1,927 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 36,841 ആയി. 19 മരണങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ആകെ മരണം 326 ആയി. 1008 പേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍...
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ 776 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13,967 ആയി. ഇന്നലെ മാത്രം ഏഴ് പേർ മരിച്ചു. ആകെ 94 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
ചെന്നൈയിൽ മാത്രം...