Tag: tech

വോഡഫോണും ഐഡിയയും ഇനി ഒന്ന്..! ലയനം പൂര്‍ത്തിയായി; 408 ദശലക്ഷത്തിലേറെ ഉപയോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കള്‍

ടെലികോം രംഗത്തെ മുന്‍നിര കമ്പനികളായ വോഡഫോണും–ഐഡിയയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി ഇതോടെ പുതിയ കമ്പനി മാറി. 408 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പുതിയ കമ്പനിക്കുള്ളത്. കുമാര്‍ മംഗലം ബിര്‍ള അധ്യക്ഷനായി ആറു സ്വതന്ത്ര...

ക്യാമറ വിപണിയില്‍ സോണിയുടെ കുതിപ്പ്; കാനനേയും നിക്കോണിനേയും കടത്തിവെട്ടി

ക്യാമറ വിപണിയില്‍ കാനനേയും നിക്കോണിനേയും കടത്തിവെട്ടി സോണിയുടെ കുതിപ്പ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമറ വിപണിയായ അമേരിക്കയില്‍ സോണി പ്രതാപം വീണ്ടെടുത്തു. കഴിഞ്ഞ ആറുമാസത്തിനിടെ ലെന്‍സ് മാറ്റാവുന്ന ഡിഎസ്എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് വിഭാഗത്തിലാണ് സോണി മറ്റ് ക്യാമറ നിര്‍മാതാക്കളെ കടത്തിവെട്ടിയത്. ലോകത്തെ മൊത്തം ക്യാമറ വിപണിയിലും...

വിവോ സ്മാര്‍ട്ട് ഫോണ്‍ വില കുത്തനെ കുറച്ചു

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഓരോ ഹാന്‍ഡ്‌സെറ്റിനും 4,000 രൂപ വരെയാണ് കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ...

ഐഫോണിന് തിരിച്ചടി; ആറ് മാസത്തിനകം നടപടിയെടുക്കാന്‍ ഒരുങ്ങി ട്രായ്

മുന്‍നിര സ്മാര്‍ട്‌ഫോണായ ഐഫോണിന് രാജ്യത്ത് തിരിച്ചടിയുണ്ടായേക്കുമെന്ന് സൂചന. ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിളും ട്രായും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അനാവശ്യ ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നതിനായി ട്രായ് അവതരിപ്പിച്ച ആപ്ലിക്കേഷന് ഐഓഎസ് പ്ലാറ്റ് ഫോമില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആപ്പിളിനെതിരെയുള്ള കര്‍ശന...

എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ ഹൈടെക് ആയി അങ്കണവാടികള്‍

കൊച്ചി: കുട്ടികളെ മികച്ച സൗകര്യമുള്ള ഇടങ്ങളില്‍ വിടാനാണ് രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യം. പലരും ഡേ കെയര്‍, നഴ്‌സറി എന്നിവിടങ്ങളില്‍ ആണ് ഇതിനായി തെരഞ്ഞെടുക്കുന്നു. കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ നാട്ടിലെ അങ്കണവാടികളെ പലരും ഒഴിവാക്കുന്നതും കാണാം. എന്നാല്‍ ഇനി കാര്യങ്ങള്‍ മാറി. കേരളത്തിലെ അങ്കണവാടികള്‍ ഹൈടെക്ക് യുഗത്തിലേക്കു മാറുന്നു....

റെയില്‍ തകരാറുകള്‍ പരിശോധിക്കാന്‍ ‘അവന്‍’ വരുന്നു

കൊച്ചി: വികസനത്തിന്റെ കാര്യത്തില്‍ കുതിപ്പുനടത്തുന്ന ഇന്ത്യന്‍ റെയില്‍വേ റെയില്‍ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ തയാറാക്കുന്നു. റെയില്‍ പാളങ്ങളിലെ തകരാറുകള്‍ പെട്ടെന്ന് മനസിലാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ നീക്കമുള്ളതായി അറിയുന്നു. റൂര്‍ക്കി ഐഐടി നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ റെയില്‍പ്പാതകളുടെ സുരക്ഷാ പരിശോധന ഡ്രോണുകള്‍ ഏറ്റെടുക്കും. റെയില്‍ സുരക്ഷിതത്വം...

നാലു മണിക്കൂര്‍ യാത്ര ഇനി 25 മിനിറ്റുകൊണ്ട്; മുംബൈ- പൂനെ റൂട്ടില്‍ ഹൈപ്പര്‍ലൂപ് വരുന്നു

മുംബൈ: മുംബൈ-–പുണെ റൂട്ടില്‍ അതിവേഗ ഗതാഗത പാതയ്ക്കു മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. നാലു മണിക്കൂര്‍ യാത്രാസമയം വെറും 25 മിനുറ്റിലേക്ക് ചുരുക്കാനുള്ള സാങ്കേതിക നീക്കമാണ് വരുന്നത്. യുഎസ് ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുടെ സഹകരണത്തോടെ പദ്ധതിയാണ് നടപ്പാക്കുക. അത്യാധുനിക കാലത്തെ ട്രെയിന്‍...

അഞ്ചാം വര്‍ഷികം; കിടിലന്‍ ഓഫറുമായി ആമസോണ്‍

ബാംഗ്ലൂര്‍: ഇന്ത്യയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആമസോണ്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 1000 രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 250 രൂപ കാഷ്ബാക്ക് ആണ് ഏറ്റവും ശ്രദ്ധേയം. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശം ആമസോണ്‍ മേധാവി ജെഫ് ബെസോസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണില്‍...
Advertismentspot_img

Most Popular