Tag: Swapna suresh
റമീസ് പിടിയിലായതോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്നു നാട്ടുകാര്‍; ആരോപണം നിഷേധിച്ച് കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് നിർണായക വഴിത്തിരിവെന്ന് സൂചന. സ്വർണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു. റമീസിന്റെ മൊഴി കേസിൽ നിർണായകമാണെന്നാണ് കസ്റ്റംസ്...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടി.
ഞായറാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത് അന്വേഷിക്കാന്‍...
സ്വപ്ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം കേരള അതിര്‍ത്തികടന്നു. സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സ്വപ്നയും സന്ദീപും കുടുങ്ങിയത്. ശനിയാഴ്ച...
ജീവനു ഭീഷണി : സ്വപ്നയെയും സംഘത്തെയും കൊച്ചിയിലേക്ക് കൊണ്ടുവരില്ല
കൊച്ചി: ബെംഗളൂരു കൊറോമംഗലയിലെ ഹോട്ടലിൽ നിന്ന് അറസ്റ്റിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും സുരക്ഷ അന്വേഷണ സംഘത്തിന് സുപ്രധാനം. അതുകൊണ്ടു തന്നെ ഇരുവരെയും കൂട്ടി സംഘം ഇന്നു രാത്രിയിൽ കേരളത്തിലേക്കു മടങ്ങാൻ ഇടയില്ലെന്നാണു വിലയിരുത്തൽ. രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടൽ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ പരിധിയിൽ...
സ്വപ്നാ സുരേഷിനെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കേരളാ സർക്കാരിന്‍റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്‍റിറ്റി കാർഡും വിസിറ്റിംഗ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്നാ സുരേഷിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നൽകി. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ...
സ്വര്‍ണക്കടത്ത് ; ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ സരിത് നടത്തിയത് കീഴടങ്ങല്‍ നാടകം
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം. സരിത്തിനെ കിട്ടാതായാല്‍ കൂടെയുണ്ടായിരുന്നവരിലേക്ക് അന്വേഷണം നീളുമെന്ന സംശയത്തിലായിരുന്നു കീഴടങ്ങല്‍ നാടകമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സ്വര്‍ണം കടത്തിയത് ഒറ്റയ്ക്കാണെന്നും സ്വപ്നയ്ക്കു കേസില്‍ പങ്കില്ലെന്നുമാണ്...
സ്വപ്ന സുരേഷിന്റെ ഫോണ്‍വിളി പട്ടികയില്‍ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍
കോട്ടയം: സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍വിളി പട്ടികയില്‍ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ ഫോണിലേക്കും തിരിച്ചു സ്വപ്നയുടെ ഫോണിലേക്കും നിരവധി തവണ ബന്ധപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തി. മന്ത്രിമാരെയും സ്പീക്കറെയും അറിയാമെന്നും പലതവണ വിളിച്ചതായും സ്വപ്നയുടേതായി...
എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ സ്വപ്ന സുരേഷ്..!!! ഇതില്‍പരം ഒരു അപമാനമുണ്ടോ..? യോഗ്യത സ്വപ്രയത്‌നം ആണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല; സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കേടാണ്; ആഞ്ഞടിച്ച് ജോയ് മാത്യു
സ്വര്‍ണക്കെടുത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സംഭവങ്ങളില്‍ സര്‍ക്കാരിനെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐഎസ്ആര്‍ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ സ്വപ്ന സുരേഷ് നിയോഗിക്കപ്പെട്ടത് അപമാനമാണെന്ന് ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ജോയ് മാത്യുവിന്റെ ലേഖനത്തിന്റെ...