ന്യൂഡല്‍ഹി: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 51 യുവതികളുടെ പേരു വിവരങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമല കയറിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിര്‍ദേശം....
ന്യൂഡല്‍ഹി: ആലോക് വര്‍മയെ സിബിഐ ഡയറക്റ്ററായി സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ആലോക് വര്‍മയെ നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ആലോക് വര്‍മയ്ക്കെതിരായ കേസിലെ റിപ്പോര്‍ട്ട് വരുന്നത് വരെ നയപരമായ തീരുമാനങ്ങളൊന്നും അദ്ദേഹം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട് ഉന്നതാധികാര സമിതി ഒരാഴ്ചയ്ക്കകം യോഗം...
ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു. ജനുവരി 10ലേക്കാണ് മാറ്റിയത്. ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസാണിത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ്...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം തുറന്നകോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചു. ജനുവരി 22ന് ഹര്‍ജി വിണ്ടും പരിഗണിക്കും. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാതെയാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ നീട്ടിവച്ചിരിക്കുന്നത്. റിട്ടുഹര്‍ജികള്‍ കൂടി ഇതിനൊപ്പം...
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണു കോടതി പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ്...
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി. റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നാണ് നിയമോപദേശമെന്ന് ബോര്‍ഡ് അംഗം അറിയിച്ചു. വിധി നടപ്പാക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്ന് കെ.പി.ശങ്കരദാസ് പറഞ്ഞു. തന്ത്രിയെ മാറ്റാനുള്ള അവകാശമില്ലെങ്കില്‍ മോഹനരെ എങ്ങനെ മാറ്റി. ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമോ എന്ന്...
ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 19 പുനഃപരിശോധാ ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്...