Tag: supreme court

ശബരിമല സ്ത്രീ പ്രവേശനം; കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച കോടതി നടപടികള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉച്ച ഭക്ഷണത്തിനായി കോടതി പിരിയും വരെ തുടര്‍ന്നു. പിന്നീട്...

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല; വിലക്ക് ഭരണഘടനാ ലംഘനം; പുനഃപരിശോധന വേണ്ടെന്നും സര്‍ക്കാര്‍ വാദം

ന്യൂഡല്‍ഹി: ഏതെങ്കിലും മതത്തിന്റേയോ ലിംഗത്തിന്റേയോ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും വിലക്ക് ഭരണഘടനാ ലംഘനമെന്നും പുനഃപരിശോധന വേണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുനഃപരിശോധന ഹര്‍ജികളുമായി കോടതിയെ സമീപിച്ചവര്‍ അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്നും സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. ഹിന്ദു...

ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് സിങ്വി

ന്യൂഡല്‍ഹി: ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി സുപ്രീംകോടതിയില്‍. പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ക്കു അനുസൃതം ആകണമെന്നും മധുര മീനാക്ഷി ക്ഷേത്ര കേസ് വിധി പ്രസ്താവം ശ്രദ്ധിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു....

പുനഃപരിശോധനാ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളിലെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. രണ്ടുമണിക്ക് വാദം പുനഃരാരംഭിക്കും. വിഗ്രഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകന്‍ വി.ഗിരി ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട രണ്ട്...

ശബരിമല യുവതീപ്രവേശനം; എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കോടതിയലക്ഷ്യ ഹര്‍ജികള്‍ ഒഴികെയുള്ള 65 ഹര്‍ജികളാണ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുന്നത്. ഇതില്‍ 55 എണ്ണം പുന:പരിശോധന ഹര്‍ജികളും അഞ്ചെണ്ണം റിട്ട് ഹര്‍ജികളുമാണ്. രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും രണ്ട് പ്രത്യേക അനുമതി ഹര്‍ജികളും...

ഇടക്കാല ബജറ്റ് അസാധുവാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ അതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയിരിക്കുന്നത്. അഡ്വ. മനോഹര്‍ ലാല്‍ശര്‍മയാണ് ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഭരണഘടന പ്രകാരം പൂര്‍ണ ബജറ്റും...

കുറ്റം സമ്മതിച്ചത് ക്രൂര മര്‍ദനത്തെ തുടര്‍ന്നെന്ന് ശ്രീശാന്ത്; കൂടുതല്‍ പണം കരുതിയത് എന്തിനാണെന്നും പെരുമാറ്റം മോശമായിരുന്നുവെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ല്‍ കുറ്റസമ്മതം നടത്തിയത് ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീംകോടതിയില്‍. വാതുവയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍,...

എന്തുകൊണ്ടാണ് ഇത്രയും നഷ്ടത്തിലായത്..? കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. പെന്‍ഷന്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചില്‍നിന്ന് രൂക്ഷവിമര്‍ശം ഏല്‍ക്കേണ്ടിവന്നത്. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും നഷ്ടത്തിലായതെന്നും കോടതി ചോദിച്ചു. നിലവില്‍ കോര്‍പ്പറേഷന്‍ ഭീമമായ നഷ്ടത്തിലാണെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7