ഭോപ്പാല്‍: അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലില്‍ അഭിഭാഷകരുടെ വേറിട്ട പ്രതിഷേധം. തലമുണ്ഡനം ചെയ്ത് കോടതി നടപടികള്‍ തടസപ്പെടുത്തി ഒരാഴ്ചയായി പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും.
സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാര്‍ പ്രസ്തവാന ഇറക്കുക വരെ ചെയ്തു. അഭിഭാഷക സംരക്ഷണ...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങിയുള്ള അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
12...
ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും ഉടന്‍ രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ് ബന്ദിന്...
വെല്ലൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ നടത്തിയ ഏകദിന നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു.
കഴിഞ്ഞ ദിവസം വെല്ലൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അണ്ണാ...
ഭുവനേശ്വര്‍: 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ ഒരാള്‍...
തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ സംസ്ഥാന പണിമുടക്ക് ഞായറാഴ്ച രാത്രിയോടെ തുടങ്ങി.
ബി.എം.എസ്.ഒഴികെയുള്ള എല്ലാ പ്രധാന തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം...
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും.
സിപിഐഎം...