Tag: SOORAJ UTHRA

ഉത്ര വധക്കേസ്: സൂരജ് ഇനി വനംവകുപ്പിന്റെ കസ്റ്റഡിയില്‍, ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിന്റെ ഗവേഷകന്‍

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂര്‍ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും അഞ്ചല്‍ റേഞ്ച് ഓഫിസിലെത്തിച്ചു. അതേസമയം, ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക്...

ഉത്രയുടെ ബാക്കി സ്വര്‍ണത്തെക്കുറിച്ച് തെളിവ്

കൊട്ടാരക്കര: കൊല്ലം അഞ്ചലില്‍ പാമ്പിനെകെണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഉത്രയുടെ സ്വര്‍ണ്ണത്തില്‍ നിന്ന് 15 പവന്‍ വിറ്റ സ്വന്തം ആവശ്യങ്ങള്‍ക്കായി ധൂര്‍ത്തടിച്ചുവെന്ന് സൂരജ് മൊഴി നല്‍കി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണ് സ്വര്‍ണ്ണം വിറ്റത്. ജ്വല്ലറിയില്‍...

സൂരജിന് സ്‌നേഹം ജന്തുക്കളോട്, അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നതെന്ന് അമ്മയുടെ മൊഴി

കൊല്ലം: ഉത്രവധക്കേസിലെ പ്രതി സൂരജിന് ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ള ആളായിരുന്നുവെന്ന് അമ്മയുടെ മൊഴി. ഉത്രവധക്കേസില്‍ നേരിട്ട് പങ്കുണ്ടോ എന്നറിയാന്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പത്തുമണിക്കൂറോളം അന്വേഷണസംഘം ഇന്നലെ ചോദ്യംചെയ്തിരുന്നു. സൂരജിനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യംചെയ്തു. ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവും...

ഉത്ര കോലക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം 17 മണിക്കൂര്‍ ചോദ്യം ചെയ്തു,സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്യും

കൊട്ടാരക്കര : ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു വിവരം. തെളിവ് നശിപ്പിക്കല്‍, കേസിലെ...

സൂരജിനെ കൈവിട്ട് കുടുംബത്തിന്റെ മൊഴി; പലതവണ സൂരജ് വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്ന് കുടുംബം

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ പിതാവ് സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. സൂരജ് ഉത്രയെ...

സൂരജ് ഉത്രയെ മൂര്‍ഖനെ കൊണ്ടു കൊത്തിച്ചു കൊലപ്പെടുത്തിയ വാര്‍ത്തവായിച്ചപ്പോള്‍ ശരിക്കും ഞെട്ടിയത് ഈ സാഹിത്യകാരന്‍

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് ആസൂത്രിതമായി മൂര്‍ഖനെ കൊണ്ടു കൊത്തിച്ചു ഭാര്യയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയതു സാഹിത്യകാരന്‍ മണി കെ.ചെന്താപ്പൂരാണ്. 14 കൊല്ലം മുന്‍പു താനെഴുതിയ ചെറുകഥയിലെ സന്ദര്‍ഭം ആര്‍ത്തിച്ചതിന്റെ ഞെട്ടലായിരുന്നു അത്. കഥയില്‍ ഭാര്യ കൊല്ലപ്പെടുന്നില്ല എന്നതൊഴികെ ബാക്കിയൊക്കെ ഏതാണ്ടു...

എഴുന്നേറ്റു നിൽക്കാൻ വയ്യാതെ ഉത്ര; എന്നിട്ടും ക്രൂരത തുടർന്നു സൂരജ്

കൊല്ലം: 52 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ചികിത്സയുമായി ബന്ധപ്പെട്ടാണ് ഉത്രയെ മാതാപിതാക്കൾ അഞ്ചൽ ഏറത്തെ വീട്ടിലേക്കു കൊണ്ടു വരുന്നത്. 15 ദിവസം ഐസിയുവിൽ ആയിരുന്നു ഉത്ര. മസിലിനു പാമ്പുകടിയേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തിയ ശേഷമായിരുന്നു ഡിസ്ചാർജ്. വീട്ടിലെത്തിയെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം...

സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് ; കരിമൂര്‍ഖനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി

കൊല്ലം: അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചു. കരിമൂര്‍ഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. കേസില്‍ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറും....
Advertismentspot_img

Most Popular