Tag: secretariat

കെഎസ് യു സെക്രട്ടേറിയറ്റ് മാർച്ചിൽ ലാത്തിച്ചാർജ്, സംഘർഷം; നിരവധിപേർക്ക് പരുക്ക്

തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവർത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാര്‍ക്ക് നേരെ...

സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. സി.ആര്‍.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി. പ്രസ് കൗണ്‍സിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെക്രട്ടറിയേറ്റിലെ പൊതുഭരണ...

സെക്രട്ടേറിയറ്റിലെ തീപിടിത്തം; അട്ടിമറി നടന്നിട്ടില്ല

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തത്തിനു പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ്. അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുന്‍പ് ആ പരിസരത്ത് ഉണ്ടായിട്ടില്ല. തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു. ആ മുറിയിലേക്ക് അപകടത്തിനു മുന്‍പ് ആരും പ്രവേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങള്‍...

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷിക്കാൻ മുഖ്യമന്ത്രി വിശ്വസ്തരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര എജൻസി സംഭവം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അറിവോടെയാണ് എല്ലാം നടന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതേ സമയം സെക്രട്ടറിയേറ്റിലെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിയെ...

തീപ്പിടിത്തമുണ്ടായ ഉടനെ സെക്രട്ടറിയേറ്റില്‍ എത്തിയവര്‍ക്കെതിരേ അന്വേഷണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തമുണ്ടായ ഉടനെ സംഭവസ്ഥലത്തെത്തിയവർക്കെതിരെ അന്വേഷണം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. സെക്രട്ടറിയേറ്റിലുണ്ടായ സുരക്ഷാ വീഴ്ചയുടെ പേരിലാണ് സുരേന്ദ്രനുള്‍പ്പടെ തീപ്പിടിത്തമുണ്ടായ ഉടനെ സെക്രട്ടറിയേറ്റിലേക്കെത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. തീപ്പിടിത്തമുണ്ടായി ചീഫ് സെക്രട്ടറി താഴെ എത്തുന്നതിന് മുമ്പുതന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേതാക്കളും...

സെക്രട്ടേറിയറ്റിലെ തീപിടിത്തം: പ്രതിപക്ഷ എംഎല്‍എമാര്‍ സംസ്ഥാനത്ത് തങ്ങിയതില്‍ ദുരൂഹത

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരേ ആരോപണവുമായി മന്ത്രി ഇ.പി ജയരാജൻ. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എം.എൽ.എമാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണെന്ന് ഇ.പി ജയരാൻ ആരോപിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു.ഡി.എഫുകാർ ഗൂഢാലോചന...

ഇടിമിന്നലിന് പിന്നാലെ തീപിടിത്തവും; കത്തി നശിച്ചത് നിര്‍ണായക രേഖകള്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സെക്രട്ടേറിയറ്റിലേക്കു നീങ്ങവേ രണ്ടാംതവണയാണ് രേഖകൾ നഷ്ടമാകുന്നത്. ആദ്യം ഇടിമിന്നലായിരുന്നു വില്ലൻ. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ക്യാമറകൾ മിന്നലിൽ നശിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു...

തീപ്പിടിത്തം സ്വര്‍ണക്കടത്തിലെ തെളിവ് നശിപ്പിക്കാന്‍- ചെന്നിത്തല

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു....
Advertismentspot_img

Most Popular