Tag: religion

ബിഷപ്പ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് ഭരണച്ചുമതലയില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്. തനിക്കെതിരായ കേസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം വേണമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. കഴിഞ്ഞ...

ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

ശബരിമല: കന്നി മാസത്തിലെ പൂജകള്‍ക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നത്. സ്വാമിമാരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പ്രളയത്തില്‍ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്....

പണത്തിന് മീതെ സഭാ പിതാക്കന്മാരുടെ നാവ് പൊങ്ങില്ല; കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്നുമുതല്‍ നിരാഹാരം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം....

കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികരും

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്. നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ...

നമ്പി നാരായണന്റെ പേരും രൂപവും എന്റെ പേരും രൂപവും വ്യത്യസ്തമാണ് സുഹൃത്തുക്കളേ…; പ്രതികരണവുമായി മഅ്ദനി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവ് വന്നയുടനെ മഅ്ദനിയുടെ കേസും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒമ്പതര വര്‍ഷം...

ഇത് ശബരിമലയല്ല !…… പുലിവാല് പിടിച്ച് നടി ഒടുവില്‍ വിശദീകരണവുമായി എത്തി

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി നടി ചന്ദ്ര ലക്ഷ്മണ്‍.ശബരിമലയുടെ മാതൃകയില്‍ ചെന്നൈയില്‍ ഉള്ള രാജാ അയ്യപ്പ ക്ഷേത്രത്തിലാണ് പോയതന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചന്ദ്ര വിശദീകരിച്ചു. ചെട്ടിനാട് രാജകുടുംബം നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നും ശബരിമലയില്‍ തനിക്ക് പോകാനാവില്ലെന്ന് അറിയാമെന്നും ചന്ദ്ര വിശദീകരിച്ചു. നടി...

ഓണം അന്നും ഇന്നും…

ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം. ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ...

കേരളത്തില്‍ ബലിപെരുന്നാള്‍ 22ന്; മാസപ്പിറവി കണ്ടു

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈമാസം 22 ന്. കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നും ആഗസ്റ്റ് 22 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7