Tag: religion

ശബരിമല സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ല ; ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് വനിതാ പൊലീസ് ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചു. നിലവില്‍ തുടര്‍ന്നുവരുന്ന സംവിധാനങ്ങള്‍ അതേപടി തുടരും. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ല. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും...

ശബരിമലയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്; വരുമാനം മാത്രം കണ്ണുവച്ചാണ് അവിശ്വാസികള്‍ പ്രവര്‍ത്തിക്കുന്നത്…

കൊച്ചി: ശബരിമലയെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംഘടനാസെക്രട്ടറി പി.പി.മുകുന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. തുടര്‍ന്ന് ക്ഷേത്രഭരണം അരാഷ്ട്രീയവല്‍ക്കരിച്ചു ശരിയായ പരിപാലനത്തിനും ഭരണത്തിനുമായി തിരുപ്പതി മാതൃകയില്‍ ദേവസ്ഥാനം സ്ഥാപിക്കണം. സ്വത്തിലും...

ശബരിമല വിഷയം; സമരത്തിന്റെ രീതി മാറുന്നു; ബുധനാഴ്ച റോഡുകള്‍ സ്തംഭിക്കും

കൊച്ചി: ശബരിമലയിലെ ആചാരങ്ങള്‍ മാറ്റി പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേയുള്ള പ്രതിഷേധം വ്യാപിക്കുന്നു. പ്രവേശന വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് തടയല്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധ പരിപാടികള്‍ ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചേര്‍ന്ന ഹിന്ദു സംഘടനകളുടെ യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക്...

ശബരിമല വിവാദം; വിശദീകരണവുമായി മുഖ്യമന്ത്രി; വിധി വന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമല്ല; കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പിണറായി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം ബോധപൂര്‍വം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് അതിനെ നേരിട്ടു. ഈ മനോഭാവത്തിന് കാരണം കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക്...

ശബരിമലയില്‍ സ്ത്രീ ജീവനക്കാരെ നിയമിക്കും; ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തയാറെടുപ്പുകള്‍ വിശദമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീജീവനക്കാരെ നിയമിക്കും. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ അടക്കം സൗകര്യമൊരുക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇതിനിടെ ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബാംഗങ്ങളെ...

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; ചര്‍ച്ചയില്‍നിന്നും തന്ത്രി കുടുംബം പിന്മാറി; വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്തുണ

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്നും തന്ത്രി കുടുംബം പിന്‍മാറി. റിവ്യൂ ഹര്‍ജ്ജിയില്‍ തീരുമാനം ആയതിനുശേഷം മതിയെന്ന് കണ്ഠരര് മോഹനരര് വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ സമവായ നടപടികള്‍ക്കുള്ള തിരിച്ചടിയാണ്. സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന നടപടിയാണ് തന്ത്രി കുടുംബം നടത്തിയിരിക്കുന്നത്. എന്‍എസുമായി...

ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടയാള്‍ക്ക് ലഭിച്ച മറുപടി

ശ്രീകൃഷ്ണന്‍ ജനിച്ചതെപ്പോഴാണ്...? അതറിയാന്‍ ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. രേഖകള്‍ ആവശ്യപ്പെട്ട് ബിലാസ്പൂരിലെ ജൈനേന്ദ്രകുമാര്‍ ജെന്റ്‌ലെയാണ് അധികൃതരെ സമീപിച്ചത്. കഴിഞ്ഞ മാസം നടന്ന ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സെപ്റ്റംബര്‍ പകുതിയോടെയാണ് ശ്രീകൃഷ്ണന്റെ ജനന സംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജൈനേന്ദ്രകുമാര്‍ അപേക്ഷ...

ശബരിമല തന്ത്രികുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത്; ബിജെപി ജില്ലാക്കമ്മറ്റിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമല തന്ത്രികുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തന്ത്രികുടുംബവുമായി ശനിയാഴ്ച ചര്‍ച്ച നടത്തുക. വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകള്‍ സമരത്തിനിറങ്ങിയതിനെത്തുടര്‍ന്ന് സമവായ ശ്രമത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികള്‍ക്ക് മുറിവേറ്റുവെന്ന...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51