ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; ചര്‍ച്ചയില്‍നിന്നും തന്ത്രി കുടുംബം പിന്മാറി; വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്തുണ

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്നും തന്ത്രി കുടുംബം പിന്‍മാറി. റിവ്യൂ ഹര്‍ജ്ജിയില്‍ തീരുമാനം ആയതിനുശേഷം മതിയെന്ന് കണ്ഠരര് മോഹനരര് വ്യക്തമാക്കി.
ഇത് സര്‍ക്കാരിന്റെ സമവായ നടപടികള്‍ക്കുള്ള തിരിച്ചടിയാണ്. സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന നടപടിയാണ് തന്ത്രി കുടുംബം നടത്തിയിരിക്കുന്നത്. എന്‍എസുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ തീരുമാനം മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാളെ പന്തളം രാജകുടുംബത്തിനൊപ്പം തന്ത്രികുടുംബവും പുനപ്പരിശോധന ഹര്‍ജ്ജി നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം ഇവര്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. പന്തളത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന നാമജപ ഘോഷയാത്രയില്‍ മൂന്ന് തന്ത്രിമാരും പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കായി തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര, മഹേഷ് മോഹനരര് എന്നിവരോട് തിരുവനന്തപുരത്തേക്ക് എത്തുവാന്‍ ദേവസ്വം മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരേ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തന്ത്രി കണ്ഠരര് രാജീവര്. സുപ്രീംകോടതി വിധിക്ക് പിന്നില്‍ നിരവധി അടിയൊഴുക്കുകള്‍ ഉണ്ട്, കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിനാണ് ചൈതന്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്ത്രി ചോദിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular