തിരുവനന്തപുരം: കേരളത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചത്.
നേരത്തെ, യു.ഡി.എഫിന്റെ പിന്തുണയോടെ രാജ്യസഭാ എം.പിയായിരുന്ന വീരേന്ദ്രകുമാര്‍ രാജിവയ്ക്കുകയും എല്‍.ഡി.എഫിന്റെ പിന്തുണ തേടുകയുമായിരുന്നു.
ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി. മുരളീധരന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പിന്‍മാറിയതോടെയാണ് വോട്ടെടുപ്പ് ഒഴിവാകുകയും മുരളീധരന്റെ രാജ്യസഭാ പ്രവേശനം ഉറപ്പായത്.പത്രിക സമര്‍പ്പിച്ചിരുന്ന ബിജെപിയുടെ...