Tag: rain

മുഴുവന്‍ ഷട്ടറുകളും തുറന്നേക്കും; 300 ഘന അടി വെള്ളം തുറന്നുവിടണമെന്ന് കെഎസ്.ഇ.ബി; ജലനിരപ്പ് കുത്തനെ ഉയരുന്നു; കനത്ത മഴ തുടരുന്നു

ചെറുതോണി: ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധ്യത. ഉച്ചയോടെ തന്നെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി...

ഇടുക്കി ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; മറ്റു ജില്ലകളിലെ അവധി ഇങ്ങനെ

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി - ചെറുതോണി ഡാം തുറക്കേണ്ടി വന്ന സാഹര്യത്തില്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകളും എംആര്‍എസുകളും...

ജലനിരപ്പ് കുറയുന്നില്ല; ഇടുക്കിയില്‍ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും; വെള്ളം തുറന്നുവിടുന്നത് ഇരട്ടിയാകും

ചെറുതോണി: ഇടുക്കി ചെറുതോണി ഡാമില്‍ നിന്നു ഇന്നു രാവിലെ ഏഴുമണി മുതല്‍ ഇരട്ടി വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതല്‍ 100 ക്യുമെക്‌സ് വെള്ളമായിരിക്കും തുറന്നുവിടുക. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്റില്‍...

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പ്രഖ്യാപിച്ച അവധി പ്രഫഷനല്‍ കോളജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(എംആര്‍എസ്) എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കായി കലക്ടര്‍ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ...

മൂന്ന് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഭാഗികമായി അവധി

കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍ പേരാമ്പ്ര ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ...

ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴ ശമിച്ചെങ്കിലും ജലനിരപ്പ് താഴാത്തതിനെ തുടര്‍ന്ന് കുട്ടനാട്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജുകള്‍ക്കും അവധി ബാധകമാണ് മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. അവധി അങ്കണവാടികള്‍ക്കും ബാധകമാണ്. കോട്ടയം ജില്ലയില്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു!!! മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത. അതേസമയം തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അഖിലേന്ത്യാ തലത്തില്‍ മഴയുടെ കുറവ് മൂന്നു ശതമാനം മാത്രമാണ്. മധ്യപ്രദേശിന് മീതേയുള്ള ന്യൂനമര്‍ദ ഫലമായി...

എങ്ങും വെള്ളപ്പൊക്കം..! നിങ്ങളുടെ വാഹനം വെള്ളത്തില്‍ മുങ്ങി കേടായാല്‍ എന്തുചെയ്യും..?

ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ എങ്ങും വെള്ളക്കെട്ട് അനുഭപ്പെടുകയാണ്. മഴ കനത്തത്തോടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചത്. വാഹനത്തില്‍ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ? എന്നകാര്യം പല...
Advertismentspot_img

Most Popular

G-8R01BE49R7