ആലപ്പുഴ: കനത്ത മഴ ശമിച്ചെങ്കിലും ജലനിരപ്പ് താഴാത്തതിനെ തുടര്‍ന്ന് കുട്ടനാട്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജുകള്‍ക്കും അവധി ബാധകമാണ്
മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. അവധി അങ്കണവാടികള്‍ക്കും ബാധകമാണ്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പരുത്തുംപാറ എല്‍പിഎസ്, മൂലേടം അമൃത എച്ച്എസ് എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.