തിരുവനന്തപുരം: തോരാതെ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നുപേരെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും പശ്ചിമതീരത്തിനു മുകളിലായി നിലനിന്ന അന്തരീക്ഷ ചുഴിയുമാണ് കേരളത്തെ ദുരിതത്തിലാക്കിയത്. ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും 19 നു...
കൊച്ചി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിയാല്‍. വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറിയെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നത്. വിമാനസര്‍വ്വീസുകള്‍...
കൊച്ചി: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലെയും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിവിധ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. അവധിക്ക് പകരമുള്ള പ്രവര്‍ത്തി ദിവസത്തിന്റെ തീയതി പിന്നീട് അറിയിക്കും.
കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ...
കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് മധ്യകേരളത്തില്‍ ജനങ്ങള്‍ ദുരിതത്തിലായി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഗതാഗത തടസവും കൃഷിനാശവുമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലായി അഞ്ചുപേര്‍ ഇന്ന് മരിച്ചു. കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചിരുന്നു. ഇതോടെ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത്...
കല്‍പറ്റ: സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ച രക്ഷകര്‍ത്താവിനെ പരിഹസിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോ, സ്‌കൂള്‍ എവിടെപ്പോകാനാ എന്ന കളിയാക്കലാണു ഫോണില്‍ വിവരമറിയാന്‍ വിളിച്ച മാനന്തവാടി വാളാട് സ്വദേശി കട്ടിയാടന്‍ മുഹമ്മദാലിക്കു ലഭിച്ചത്.
മൂന്നു വിദ്യാര്‍ഥികളുടെ പിതാവ്...
ഭോപ്പാല്‍: മഴ പെയ്യിക്കാന്‍ വേണ്ടി ഋഷ്യശൃംഗനെന്ന മുനികുമാരനെ നാട്ടിലേക്കെത്തിച്ച സംഭവം പുരാണത്തില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മഴ ലഭിക്കാന്‍ വേണ്ടി തവളകളെ കല്യാണം കഴിപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിയുടെ മന്ത്രിയുടെ നേതൃത്വത്തില്‍. ഉത്തരേന്ത്യയിലെ ഒരാചാരമാണിത്. മഴ ഇത്തവണയും കുറഞ്ഞതോടെ മധ്യപ്രദേശിലെ ഛത്തര്‍പുറിലാണ് തവളകളുടെ കല്യാണം...
തിരുവനന്തപുരം: കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 14 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 15ന് ശക്തമായ മഴയുണ്ടാകും. തുടര്‍ച്ചയായ മഴയില്‍ നദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 7 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനാണു സാധ്യത. ജില്ലാ കലക്ടര്‍മാര്‍...
കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും...