Tag: question paper leaked

പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ, വിശാസ വഞ്ചനയുൾപ്പെടെ ഏഴു വകുപ്പുകൾ ചുമത്തി എഫ്ഐആർ, സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും അന്വേഷണ പരിധിയിൽ

കോഴിക്കോട്: പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴി വൈകാതെ...

കള്ളൻ കപ്പലിൽ തന്നെ, ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോര്‍ച്ച ഉണ്ടാകില്ല, സര്‍ക്കാരിന്റെ ശമ്പളം വാങ്ങി വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല- വി ശിവന്‍കുട്ടി, യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: മെഡിക്കൽ, എൻട്രൻസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകളും ചോര്‍ന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. ‘‘പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളിയാണു നടക്കുന്നത്....

ഹയര്‍സെക്കണ്ടറി പരീക്ഷ തുടങ്ങും മുമ്പ് ചോദ്യപേപ്പറുകള്‍ വാട്സാപ്പില്‍, അന്വേഷണം തുടങ്ങി….

തിരുവനന്തപുരം: ഇന്നലെ നടന്ന ഹയര്‍ സെക്കണ്ടറി വിഭാഗം ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി. പരീക്ഷ തുടങ്ങും മുമ്പ് ചോദ്യപേപ്പറുകള്‍ വാട്സാപ്പില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ച ചോദ്യപേപ്പറുകള്‍ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7