നാട്ടില്‍ അവധിക്കുവന്നശേഷം സൗദിയിലേക്ക് തിരികെപ്പോകാന്‍ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന 239 നഴ്‌സുമാരെ കൊണ്ടുപോകാനാണ് സൗദി എയര്‍ലൈന്‍സ് വിമാനമെത്തിയത്.
സൗദിയില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇവരോടെല്ലാം തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അടച്ചിടലിനെത്തുടര്‍ന്ന് വിമാനസര്‍വീസ് ഇല്ലാത്തിനാല്‍...
കൊച്ചി: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എഎക്‌സ് 434 വിമാനത്തില്‍ 175 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 75 പേര്‍ ഗര്‍ഭിണികളാണ്. രോഗികള്‍, വയോജനങ്ങള്‍, ദുരിതത്തിലായ തൊഴിലാളികള്‍ തുടങ്ങിയവരുമുണ്ട്.
കൂടാതെ, ഭാര്യ മരിച്ച് നാട്ടിലേയ്ക്ക്...
റിയാദ്: കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് സൗദിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ...
തിരുവനന്തപുരം : കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ താഴ്ന്നു തുടങ്ങിയ കേരളത്തിന്റെ കോവിഡ് ഗ്രാഫ് വീണ്ടും ഉയരുന്നു. ഈ മാസം ആദ്യം തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂജ്യത്തിലെത്തിയ പുതിയ രോഗികളുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കാനിടയുണ്ടെന്നാണു സൂചന. എന്നാല്‍, ക്വാറന്റീന്‍ കര്‍ശനമായി നടപ്പാക്കുന്നുവെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
അതേസമയം,...
കുവൈത്തിൽ ഒരു ആരോഗ്യപ്രവർത്തക അടക്കം ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിൽ നഴ്സായിരുന്ന തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യു കഴിഞ്ഞ രാത്രിയാണ് മരിച്ചത്.
കൊല്ലം അഞ്ചൽ സ്വദേശി രേണുക തങ്കമണി, മലപ്പുറം മുന്നിയൂർ സ്വദേശി സൈദലവി എന്നിവരും കുവൈത്തിലാണ്...
കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിർ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിനിയാണ് പത്തനംതിട്ട , തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ് മാത്തൻ വർഗീസ്. മക്കൾ: നിമ്മി ,...
കൊച്ചി: കേരളത്തിലേക്ക് അവധിക്ക് വന്ന ആരോഗ്യ പ്രവര്‍ത്തകരോട് മടങ്ങി എത്താന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും. ഇതിനായി സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഇന്ന് കൊച്ചിയില്‍ ഇറങ്ങും. ഇന്ന്...
ന്യൂഡല്‍ഹി : ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍, ആദ്യം 80 വയസ്സിനു മേലുള്ളവര്‍ക്കു യാത്രാനുമതി നല്‍കേണ്ടതില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗലക്ഷണമുള്ളവരെയും അനുവദിക്കില്ല. യാത്രക്കാരുട മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്കു മന്ത്രാലയം തുടക്കമിട്ടു.
അതേസമയം,...