കുവൈത്തിൽ മലയാളി നഴ്സ് കോവിഡ്  ബാധിച്ചു മരിച്ചു

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ്  ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിർ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിനിയാണ് പത്തനംതിട്ട , തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ് മാത്തൻ വർഗീസ്. മക്കൾ: നിമ്മി , നിതിൻ,  നിപിൻ. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. ഭർത്താവും രണ്ടു പെൺകുട്ടികളും നാട്ടിലാണ്. മകൾ ബാംഗ്ലൂരിൽ ഡോക്ടർ ആണ്.

അതേ സമയം യു എ ഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. താമസവിസക്കാർക്കും, സന്ദർശകവിസക്കാർകും ഈ ആനൂകൂല്യം ലഭിക്കും. ഇതോടെ മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും. വിസാ കാലാവധി തീർന്ന് അനധികൃതമായി യു എ ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ മെയ് 18 മുതൽ മൂന്ന് മാസം സമയം അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാകുന്ന തീരുമാനമാണിത്. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കുന്നതിനാൽ ഫലത്തിൽ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികൾക്ക് ലഭിക്കുക. പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാടണയാൻ ബുദ്ധിമുട്ടിയിരുന്നവർക്ക് രാജ്യത്തേക്ക് മടങ്ങാൻ തീരുമാനം വഴിയൊരുക്കും.*

Similar Articles

Comments

Advertismentspot_img

Most Popular