Tag: politics

പറയാനും വയ്യ.., പറയാതിരിക്കാനും വയ്യെന്ന് മുഖ്യമന്ത്രി..!!! ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ മറുപടി..

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും പറയാതിരിക്കാനും പറ്റാത്ത സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്റെയും മറ്റു ബിജെപി നേതാക്കളുടെയും വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും- ഇതാണ് എന്റെയൊരു...

പ്രസാദം വാങ്ങിയാല്‍ കോവിഡ് വരും; മദ്യം വാങ്ങിയാല്‍ വരില്ല; ഈ നിലപാട് അംഗീകരിക്കാനാവില്ല

കോഴിക്കോട്: ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദം സ്വീകരിച്ചാല്‍ കോവിഡ് വരുമെന്നും മദ്യം വാങ്ങാന്‍ എല്ലാ നിയന്ത്രണവും തെറ്റിച്ച് അടിയുണ്ടാക്കി വരി നിന്നാല്‍ കോവിഡ് പകരില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ. മുരളീധരന്‍ എം.പി. ഭക്തര്‍ക്ക് സംതൃപ്തിയോടെ പ്രാര്‍ഥിക്കാനുള്ള അവസരമൊരുക്കണം. അല്ലാതെ ദൂരെ കൊടിയുടെ...

പ്രളയഫണ്ട് തട്ടിപ്പ് കേസ്: സിപിഎം നേതാവും ഭാര്യയും ഹാജരാകണം

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും ഭാര്യയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് എന്നിവരോടാണ് അന്വേഷണസംഘത്തിന് മുന്നില്‍...

ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്…

തിരുവനന്തപുരത്ത് യുവമോർച്ച നേതാക്കളടക്കം അൻപതോളം ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്. ഇതിനു മുന്നോടിയായി യുവമോർച്ച മുൻ സംസ്ഥാന കമ്മറ്റിയംഗമുൾപ്പടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത് കെ. സുരേന്ദ്രൻ പ്രസിഡന്റ് ആയതിന് പിന്നാലെയെന്നാണ് ബിജെപി വിട്ട പ്രവർത്തകരുടെ ആരോപണം. തിരുവനന്തപുരം നിയോജക...

ഇങ്ങനെയാകണം ഒരു നേതാവ്, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി. പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്ത വിശദീകരണക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സിംഗ്വിയുടെ വാക്കുകള്‍. ഇങ്ങനെയാകണം ഒരു നേതാവ്, സജീവത, കണിശത, വസ്തുക്കള്‍ വച്ചുള്ള പ്രതികരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭീതിയില്ലായ്മ...

സിദ്ദു ആം ആദ്മിയിലേക്ക്…

കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരുന്നവെന്ന് റിപ്പോർട്ട്. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ബലം വയ്ക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക്...

12 സർവീസ് മതിയെന്ന് പറഞ്ഞത് കേരളം; ദിവസവും 24 സര്‍വീസ് നടത്താമെന്ന് കേന്ദ്രം പറഞ്ഞു; മുഖ്യമന്ത്രിയെ കബളിപ്പിക്കുന്നു

രാജ്യാന്തര വിമാനങ്ങളുെട സര്‍വീസിന് കേരളം തടസം നിന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം ഒരുദിവസം 24 വിമാനങ്ങള്‍ സര്‍വീസ് നടത്താമെന്ന് കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, പന്ത്രണ്ട് സര്‍വീസുകള്‍ മതിയെന്നായിരുന്നു കേരളത്തിന്‍റെ നിലപാട് . ഇത്...

മദ്യം വിതരണം ചെയ്യാന്‍ കാട്ടിയ ഉത്സാഹം ഇതിലും വേണം; ആരാധനാലയങ്ങള്‍ തുറക്കണം: ഉമ്മന്‍ ചാണ്ടി

വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പുവരുത്തിയിട്ടേ ഇനി ക്ലാസ് തുടങ്ങാവൂ എന്നും...
Advertismentspot_img

Most Popular

G-8R01BE49R7