Tag: politics

മുതിര്‍ന്ന സിപിഎം നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പോളീറ്റ് ബ്യൂറോ അംഗവുമായി മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തിന് കടുത്ത പനിയും ശ്വാസതടസവും വയറുവേദനയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ലോക്‌സഭാംഗമാണ്...

കോടിയേരിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ബന്ധം പറഞ്ഞ് കോടിയേരി പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കുകയായിരുന്നു...

കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

കൊച്ചി: ആലപ്പുഴ കണ്ണര്‍കാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട് കൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് കേടുവരുത്തിയ കേസില്‍ എല്ലാ പ്രതികളേയും വെറുതേവിട്ടു. വി.എസ്.അച്യുതാന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടത്. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

ഇടതു സര്‍ക്കാര്‍ കാലാവധി കഴിയാറായപ്പോള്‍ ഉറ്റവരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറയപ്പോള്‍ താല്‍ക്കാലിക നിയമനങ്ങളുടെ പൂരമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഉറ്റവരെയും പാര്‍ട്ടിക്കാരെയുമാണു പിണറായി സര്‍ക്കാര്‍ താല്‍ക്കാലിക തസ്തികകളില്‍ വ്യാപകമായി കുത്തിനിറയ്ക്കുന്നത്. പി.എസ്.സി. റാങ്ക് പട്ടികയില്‍ രണ്ടുലക്ഷം പേരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 3.2 ലക്ഷം പേരും ജോലികാത്ത് കഴിയുമ്പോഴാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുകള്‍...

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും 55ാം വയസ്സില്‍ വിരമിക്കണം; എല്ലാ പാര്‍ട്ടികളും ഈ അഭിപ്രായം പരിഗണിക്കണമെന്നും സിപിഎം എംഎല്‍എ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും 55-ാം വയസില്‍ വിരമിക്കണമെന്നു ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ പുലിവാല്‍ പിടിച്ചു. ഒരുദിവസത്തിനുശേഷം പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും സി.പി.എം. സംസ്ഥാനസമിതിയംഗം കൂടിയായ സജിയുടെ അഭിപ്രായപ്രകടനം പാര്‍ട്ടിയില്‍ വിവാദമായി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണു സജി വിവാദപ്രസ്താവന...

പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നില; അത് വച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പറഞ്ഞാല്‍ നടക്കുമോ..?

പ്രതിപക്ഷ നേതാവിന്റെ പ്രത്യേക മാനസികനിലയ്ക്കു മറുപടി പറയാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെ കേന്ദ്രമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനു പ്രത്യേക മാനസിക നിലയുണ്ട്. അതുവച്ച് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കിട്ടണം എന്നു...

രാജസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്‌

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത എം‌എൽ‌എമാർക്കെതിരെ രാജസ്ഥാൻ സ്പീക്കർ സി.പി. ജോഷി സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെ, സ്പീക്കർ ഹർജി പിൻവലിച്ചു. പാർട്ടി നിർദേശങ്ങൾ അവഗണിച്ചു സച്ചിനുൾപ്പെടെയുള്ള എംഎൽഎമാർ പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽനിന്നു രണ്ടു തവണ വിട്ടുനിന്നു എന്നു കാണിച്ച്...

പ്രിയങ്ക ഗുരുഗ്രാമിലേക്ക് താമസം മാറുന്നു

കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധി ഗുരുഗ്രാമിലെ അരേലിയ പാർപ്പിടസമുച്ചയത്തിലെ ആഡംബരവസതിയിലേക്ക് താത്കാലികമായി താമസം മാറിയേക്കും. വ്യവസായിയായ ഭർത്താവ് റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ളതാണിത്. വെള്ളിയാഴ്ച രാത്രി ഇവിടെയെത്തിയ പ്രിയങ്ക ഒരുരാത്രി തങ്ങി ശനിയാഴ്ച രാവിലെയാണ് ഡൽഹിയിലേക്ക് തിരിച്ചുപോയത്. ഡൽഹി ലൂട്യൻസിലെ സർക്കാർ ബംഗ്ലാവ് പ്രിയങ്ക ഒഴിഞ്ഞു....
Advertismentspot_img

Most Popular

G-8R01BE49R7