ചെന്നൈ: ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നതായി ജയയുടെ മുന്‍ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.എന്‍. വെങ്കട്ടരമണന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനു മുന്‍പാകെയാണു കെ.എന്‍. വെങ്കട്ടരമണന്‍ ഇക്കാര്യം പറഞ്ഞത്. കമ്മിഷന്‍ ചെയര്‍മാന്‍ വിരമിച്ച ജസ്റ്റിസ് എ. അറുമുഖസ്വാമിക്കുമുന്‍പാകെ...