ന്യൂഡല്‍ഹി: വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സംസ്ഥാനങ്ങള്‍ക്കു തുല്യ വിഭവ വിതരണം അനുവദിച്ചാല്‍ മാത്രമെ ഫെഡറല്‍ സംവിധാനം അര്‍ഥപൂര്‍ണമാകുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ നാലാമതു ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുവര്‍ഷം മുമ്പ്...
കൊച്ചി: വരാപ്പുഴ കേസില്‍ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കു പാലിച്ചില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി മുന്‍ നിലപാടില്‍നിന്നു പിന്നോട്ടുപോകുന്നെന്നു നിയമോപദേശത്തില്‍ വ്യക്തമാണ്. നിയമോപദേശം അംഗീകരിച്ചാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പു മുഖ്യമന്ത്രി ലംഘിക്കും.
കേസില്‍...
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയ്ക്ക് എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിപ്പ...
തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ യുവാവായ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരേ അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഗാന്ധി നഗര്‍ എസ് ഐ അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ്...
തിരുവനന്തപുരം: നിയമസഭയില്‍ വര്‍ഷകാല സമ്മേളനം ചേര്‍ന്നപ്പോള്‍ സംഭവിച്ചത് നാടകീയ സംഭവങ്ങള്‍. നിപാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍നിന്നുള്ള എംഎല്‍എ എത്തിയത് മാസ്‌ക് ധരിച്ച്. ഇത് സഭയില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ്മാസ്‌ക്കും ഗ്ലൗസ്സും ധരിച്ച് സഭയില്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം...
തിരുവനന്തപുരം: കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്‍ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെവിന്റെ ദുരഭിമാനക്കൊല കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം ജീര്‍ണ സംസ്‌കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍ടിഎഫിന് പ്രത്യേകം നില്‍ദേശം നല്‍കിയതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ശ്രീജിത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം നല്ല നിലയില്‍...