തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി വനിതാ മതില്‍ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലാണു തീരുമാനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. ഇരുണ്ട യുഗത്തിലേക്കു പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാകും പരിപാടി....
തിരുവനന്തപുരം: ശബരിമലയില്‍ ബിജെപി നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതാണ് ബിജെപി ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചുവെന്ന് പറയുമ്പോള്‍ മനസിലാകുന്നത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ബിജെപി നിലപാട് അംഗീകരിക്കുന്നില്ലെന്ന് കണ്ടാണ് അവര്‍...
തിരുവനന്തപുരം: ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി...
കോഴിക്കോട് :മുഖ്യമന്ത്രി പിണറായിവിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. പിണറായിയേക്കാള്‍ മുമ്പേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും നിലപാടുകള്‍ എക്കാലത്തും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ഒന്നും ഒളിക്കാനില്ല. ആര്‍എസ്എസിന്റെയും...
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം.
തനിക്കെതിരായ കേസുകള്‍...
പമ്പ: ശബരിമലയിലെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് നേരേ എസ്.പി. യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. വളരെ സൗമ്യമായി പെരുമാറിയ മന്ത്രിയോട് എസ്.പി മോശമായാണ് പെരുമാറിയതെന്നും, എസ്.പിക്ക് പിണറായി വിജയന്റെ പ്രേതം...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ദുര്‍വാശിയില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ശബരിമല കൂടുതല്‍...