Tag: pension

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

വയനാട്: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്പില്‍ റോയി മരിച്ചിരുന്നു....

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി.. അടിയന്തര ശസ്ത്രക്രിയ നടത്താന്‍ പണമില്ലാതെ ഓരാള്‍ മരിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ ഒരാള്‍ മരിച്ചു. പുതുവൈപ്പ് ലയപ്പറമ്പില്‍ റോയിയാണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ചികിത്സയും നടത്തിയിരുന്നില്ല. ഇതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു....

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മാനസിക വെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു

എറണാകുളം: കെ.എസ്.ആര്‍.ടി.സിയുടെ കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് മാധവന്‍ ഏട്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു...

കയര്‍തൊഴിലാളിക്ക് പെന്‍ഷനായി ലഭിച്ചത് 3300 രൂപ; മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് പിഴയായി ഈടാക്കിയത് 3050 രൂപ…! ബാങ്കുകളുടെ തീവെട്ടിക്കൊള്ള തുറന്ന് കാട്ടി ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പിഴയീടാക്കല്‍. ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 3300 രൂപയാണ് ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷനായി ലഭിച്ചത്. ഇതില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ...

സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചു. സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിവില്‍ പരമാവധി സഹയം കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കിക്കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ സഹായം സാധ്യമല്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു....
Advertismentspot_img

Most Popular

G-8R01BE49R7