പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ധനസഹായം വിതരണം ചെയ്യുന്നത് വൈകുന്നുവെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു.
അതേസമയം പ്രളയത്തില്‍ പൈതൃകഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായ നാശനഷ്ടം സാംസ്‌കാരിക വകുപ്പിന്റെ എന്‍ജിനീയര്‍...
പത്തനംതിട്ട: മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങള്‍. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതില്‍ പ്രധാനം. അതിശക്തമായ മഴയ്‌ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകളും പ്രളയത്തിനു കാരണമായി. കക്കി, ആനത്തോട്, മൂഴിയാര്‍, കൊച്ചുപമ്പ, കാരിക്കയം, അള്ളുങ്കല്‍, മണിയാര്‍, പെരുന്തേനരുവി എന്നിവയാണു പമ്പാനദിയിലെ അണക്കെട്ടുകള്‍....
പത്തനംതിട്ട: ചായയ്ക്കായി തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം ച്ചയായി മാറി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന്...
പത്തനംതിട്ട: ഗവിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കി. പിറ്റേന്ന് രാവിലെയാണ് ബസ് കാണാതായ വിവരം അറിയുന്നത്. പത്തനംതിട്ട–-ഗവി–-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസ് ബസാണ് ശനിയാഴ്ച വൈകിട്ട് തിരികെ എത്താതിരുന്നത് . റോഡിലേക്കു മരം ഒടിഞ്ഞു വീണതിനാലാണ് ബസ്...
ചെന്നൈ: ചെന്നൈയ്ക്കടുത്ത് പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജെസ്നയുടെ തിരോധാന അന്വേഷിക്കുന്ന സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
19 നും 21 നും മധ്യേ പ്രായം തോന്നിക്കുന്ന,...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തേക്ക് എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം....
പത്തനംതിട്ട: ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ക്ഷേത്രങ്ങളിലെ വിലക്കിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിയ്ക്കുനേരെ ആക്രമണം. ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ സഹോദരി ലക്ഷ്മി രാമചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പാലുവാങ്ങി വരികയായിരുന്ന ലക്ഷ്മിയെ ബൈക്കിലെത്തിയ സംഘം തള്ളിയിടുകയും...