Tag: pamba

ശബരിമല തീര്‍ഥാടകരെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി; ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിരട്ടിയോളം പിടിച്ചുപറിക്കുന്നു; പ്രതിഷേധവുമായി സംഘടനകള്‍

പമ്പ: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരില്‍നിന്ന് പമ്പയില്‍ കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്ത്. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്‌ക്കെടുത്തു പകരം സംവിധാനമൊരുക്കും. കെഎസ്ആര്‍ടിസിയുടെ...

ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

ശബരിമല: കന്നി മാസത്തിലെ പൂജകള്‍ക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നത്. സ്വാമിമാരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പ്രളയത്തില്‍ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്....

കനത്ത മഴയില്‍ പമ്പ മുങ്ങി ,അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്;കനത്ത ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിറപുത്തരി ഉത്സവത്തിന് വേണ്ടി നടതുറക്കാനിരിക്കെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും പൊലീസും പമ്പയില്‍...

ശബരിമല ഒറ്റപ്പെട്ടു; പമ്പയില്‍ കനത്ത മഴ; കടകള്‍ മുങ്ങി; തീര്‍ഥാടകരെ തടയുന്നു

പമ്പ: ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടു. ഇതിനെ തുടര്‍ന്ന് പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം...

ശബരിമലയില്‍ കാട്ടാനയുടെ ആക്രമണം; തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു

പമ്പ: ശബരിമലയിലെ കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ ചെന്നൈ നേര്‍കുണ്ടറം വിനായകപുരം ഒന്നാം തെരുവില്‍ രവിശങ്കറിന്റെ മകന്‍ ആര്‍.നിരോഷ് കുമാര്‍ (30) മരിച്ചു. എരുമേലിയില്‍ പേട്ട തുള്ളി അയ്യപ്പന്മാര്‍ നടന്നു വരുന്ന കാനന പാതയില്‍ കരിമലയ്ക്കു സമീപം രാത്രി 1.30ന്...
Advertismentspot_img

Most Popular

G-8R01BE49R7