മുംബൈ: ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. ബിഷപ്പ് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും രൂപത വ്യക്തമാക്കി.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു. പീഡന പരാതിയില്‍ അന്വേഷണ സംഘം ഇന്ന് ചേര്‍ന്ന യോഗത്തില്‍ നോട്ടീസ് നല്‍കുവാന്‍ തീരുമാനമായതായി കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെ വ്യക്തമാക്കി.