കോഴിക്കോട്: കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച നിപ്പ എന്ന പടര്‍ച്ചപ്പനി വിഷയമാക്കി സിനിമ ഒരുക്കാന്‍ സംവിധായകന്‍ ജയരാജ്. തന്റെ നവരസ പരമ്പരയില്‍ ഏഴാമത്തെ രസമായ രൗദ്രം ഭാവത്തില്‍ കേന്ദ്രീകരിച്ചാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ
ജയരാജ്
ഇത്തവണ സിനിമ ഒരുക്കുന്നത്. രൗദ്രം എന്ന പേരില്‍ തന്നെയാകും ചിത്രവും പുറത്തിറങ്ങുക...
തിരുവനന്തപുരം: നിപാ രോഗപ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്‌കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും ഏറ്റുവാങ്ങി.ഇന്‍സ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനും...
ന്യൂഡല്‍ഹി : സംസ്ഥാനത്ത്, പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍ ഭീതി വിതച്ച നിപ വൈറസ് ബാധയുടെ ഉറവിടം പഴം തീനി വവ്വാലെന്ന് സ്ഥിരീകരണം. കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പരിശോധനയിലാണ് വവ്വാലുകളാണ്...
കൊല്ലം: നിപ്പയ്ക്കു പിന്നാലെ ആശങ്കപരത്തി കരിമ്പനിയും. കൊല്ലം കുളത്തുപ്പുഴയില്‍ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനിയിലെ താമസക്കാരനായ ഷിബു (38) വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കരിമ്പനിക്ക് മരുന്ന്...
കൊച്ചി:നിപ 'മൈ സ്റ്റോറി' റിലീസിനെ ബാധിച്ചേക്കുമെന്ന് സംവിധായിക.പൃഥിരാജ് - പാര്‍വതി നായികനായകന്‍മാരായി എത്തുന്ന മൈ സ്റ്റോറി ചിത്രത്തിന്റെ റിലീസിനെ നിപ ബാധിച്ചേക്കുമെന്ന് സംവിധായിക. ജൂണ്‍ 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം 18 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
ഈ പ്രണയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വിദേശത്തായിരുന്നു. കസബയുമായി...
ഭോപ്പാല്‍: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന നിപ്പാ വൈറസിന് കാരണം പഴംതീനി വവ്വാലുകളല്ലെന്ന് സ്ഥിരീകരണം. പരിശോധനക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ വൈറസില്ല. ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശേഖരിച്ച പതിമൂന്ന് സാമ്പിളുകളിലും നെഗറ്റീവ് റിസല്‍ട്ടാണ് പരിശോധന ഫലം. ചങ്ങരോത്തിനുടുത്തുള്ള ജാനകിക്കാട്ടില്‍ നിന്നുമാണ് വവ്വാലുകളുട സാമ്പിളുകള്‍...
കോഴിക്കോട്: നിപ്പാ വൈറസ് ബാധ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാവെ ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഫറോക്ക് സ്വദേശികളാണ് അറസ്റ്റിലായത്
നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ്, വൈഷ്ണവ്, വിവിജ് എന്നിവരാണ് അറസ്റ്റിലായത്. നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി...
കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ കൂടുതല്‍ കരുതലോടെ കോഴിക്കോട്. ജില്ലയിലെ സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. പ്രൊഫഷണല്‍ കോളേജുകളും ഇതില്‍ ഉള്‍പ്പെടും. നേരത്തെ അഞ്ചാം തീയതി വരെയായിരുന്നു നീട്ടിയിരുന്നത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.
ജില്ലയിലെ തിരക്കുള്ള...