Tag: nia

സ്വര്‍ണം പിടിച്ച ശേഷവും 5 ദിവസം സ്വപ്ന കേരളത്തിൽ തന്നെ; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ

സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വർണം പിടിച്ച് അഞ്ചാംദിവസം. സ്വപ്നയുടെ തന്നെ സ്വന്തം പേരിലുള്ള കാറില്‍ കഴിഞ്ഞ ഒന്‍പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. സ്വപ്ന എവിടെയെന്ന് ഒരു സൂചനയുമില്ലാതെ അന്വേഷണ ഏജന്‍സികൾ വലയുമ്പോഴാണ്...

കുരുക്ക് മുറുകുന്നു; കസ്റ്റംസും എന്‍ഐഎയും മാത്രമല്ല, ശിവശങ്കറിന് പിന്നാലെ സിബിഐയും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ സി.ബി.ഐ. അന്വേഷണത്തിനു ശിപാര്‍ശ. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ 2018-ലെ അഴിമതി നിരോധന (ഭേദഗതി) നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനു നല്‍കിയ ശിപാര്‍ശ. ശിവശങ്കറിനെതിരേ വകുപ്പുതല...

സ്വര്‍ണക്കടത്ത്: ചോദ്യം ചെയ്യല്‍ രീതിയില്‍ അന്വേഷണ സംഘം മാറ്റം വരുത്തുന്നു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പി.എസ്. സരിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി സരിത്തിനെ കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഹാജരാക്കും. സരിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കി യുഎപിഎ കേസിലും റിമാൻഡ് ചെയ്ത...

സ്വര്‍ണക്കടത്ത് കേസ്: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയില്‍...

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്‌നയും സന്ദീപും ഈ മാസം 21 വരെ കസ്റ്റഡിയില്‍; കഴിഞ്ഞ ദിവസം ദൃശ്യങ്ങളില്‍ കണ്ട ആള്‍ തന്നെയാണ് ഫൈസല്‍ ഫരീദ് എന്‍ഐഎ കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ സ്വര്‍ണം കടത്തിയിരിക്കുന്നതു രാജ്യവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ചാണ്...

ഒളിവില്‍ കഴിയുന്നതിനിടെ സന്ദീപ് ഫോണ്‍ വിളിച്ചിരുന്നതായി അമ്മ ഉഷ വെളിപ്പെടുത്തല്‍..എല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്നതിനിടെ സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് ഫോണ്‍ വിളിച്ചിരുന്നതായി അമ്മ ഉഷ വെളിപ്പെടുത്തി. മൂന്ന് ദിവസം മുന്‍പ് തന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നതായി സന്ദീപ് കരഞ്ഞുപറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെന്നും പറഞ്ഞു. ഒട്ടേറെ കടങ്ങളുണ്ടെന്നും...

സ്വര്‍ണക്കടത്തില്‍ വീണ്ടും അറസ്റ്റ്; കേസുമായി ബന്ധപ്പെട്ട അഞ്ചാമത്തെയാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുന്നത്. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളായ മലപ്പുറം പെരിന്തല്‍മണ്ണ...

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ എഫ്‌ഐആര്‍ തയ്യാര്‍, സരിത് , സ്വപ്‌ന ഒന്നും രണ്ടും പ്രതികള്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എഫ്‌ഐആര്‍ തയാറാക്കി. നിലവില്‍ കസ്റ്റഡിയിലുള്ള സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഇയാളാണ് മൂന്നാം പ്രതി. സന്ദീപ് നായര്‍ നാലാംപ്രതി. സ്വര്‍ണക്കടത്തില്‍നിന്നു...
Advertismentspot_img

Most Popular