Tag: national

കരുണാനിധിയുടെ നില അതീവ ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല. വൈകീട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ 24...

ജനസംഖ്യ നിയന്ത്രിക്കണമെന്ന് ബിജെപി എംപിമാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികള്‍ സത്വരമായി നടപ്പാക്കണമെന്നു ബിജെപി എംപിമാര്‍. അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധനവ് വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുമെന്നും ബിജെപി എംപി അശോക് വാജ്‌പേയി രാജ്യസഭയില്‍ പറഞ്ഞു. 2022ഓടെ ജനസംഖ്യാ വിഷയത്തില്‍ ഇന്ത്യ ചൈനയെ മറികടക്കും. 2050 ആകുന്നതോടെ ജനസംഖ്യ 166 കോടിയിലെത്തുമെന്നും...

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യത; ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ ഉള്‍പ്പെടെ എത്തി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ഡല്‍ഹിയില്‍ ഭീകരന്‍ കടന്നുകൂടിയതായി ഇന്റലിജന്‍സ്. ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ അടുത്തുവരുന്നതിനിടെയാണ് ഭീകര സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹിം...

പൊലീസിനെ അഭിനന്ദിച്ച് കാജോള്‍

നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കുന്ന കാര്യത്തില്‍ ആരും പിന്നിലല്ല. ഇവിടെ പോലീസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ താരം കാജോള്‍ എത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കും വിധം അനാവശ്യമായി പിന്തുടരുന്നതിനെ കുറിച്ച് അസം പോലീസ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശമാണ് ബോളിവുഡ് താരത്തിന്റെ അഭിനന്ദത്തിന് അര്‍ഹമായത്. ജൂലൈ...

നൂറ് മിനിട്ട് നീണ്ട പ്രസംഗം അവസാനിപ്പിച്ച് മോദി; രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല; തന്റെ കസേരയില്‍ ഇരിക്കാന്‍ തിടുക്കം; ഈ കുട്ടിക്കളി ഇനിയുമുണ്ടാകുമോ..? റാഫേല്‍ സുതാര്യമെന്ന് മറുപടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും...

ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ഇതുതന്നെ വഴി; തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ മോദി സര്‍ക്കാര്‍ നീക്കം തുടങ്ങി

ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുവാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. 2019 ഏപ്രില്‍–മേയിലാണു സാധാരണ നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് പിന്നെ പൊതുതിരഞ്ഞെടുപ്പില്‍...

കോണ്‍ഗ്രസ് നല്‍കിയ വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍…’ കണ്ണീരോടെ കര്‍ണാടക മുഖ്യമന്ത്രി പൊതുവേദിയില്‍

ബംഗളൂരു: കോണ്‍ഗ്രസ് നല്‍കിയ വിഷം കഴിച്ച അവസ്ഥയാണ് ഇപ്പോഴെനിക്കുള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇതാദ്യമായാണ് കുമാരസ്വാമി കോണ്‍ഗ്രസുമായുള്ള കൂട്ടുകക്ഷി ഭരണത്തിനെതിരേ പൊതുവേദിയില്‍ തുറന്നടിക്കുന്നത്. കുമാരസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ. 'നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്‌നേഹപ്രകടനങ്ങളെല്ലാം. നിങ്ങളെല്ലാവരും...

ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: ജീവനൊടുക്കുമെന്നു പറയുന്നതു ശിക്ഷാര്‍ഹമല്ലെന്നു കര്‍ണാടക ഹൈക്കോടതി. ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ ചിത്രദുര്‍ഗ ഹിരിയൂര്‍ സ്വദേശി എസ്. കവിരാജിനെതിരെയാണു പൊലീസ് കേസെടുത്തത്. ആത്മഹത്യാശ്രമത്തിനു ചുമത്തിവന്നിരുന്ന ഐപിസി–309ാം വകുപ്പാണു കവിരാജിനെതിരെ ചുമത്തിയത്. എന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞതിന്റെയോ അതിനു തയാറെടുപ്പു നടത്തിയതിന്റെയോ പേരില്‍ കേസെടുക്കാനാകില്ലെന്നു കേസ്...
Advertismentspot_img

Most Popular

G-8R01BE49R7