ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ണായകവിധി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ വാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായവിധി.
വധശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗബെഞ്ചില്‍ രണ്ടു പേര്‍ അനുകൂലിച്ചതോടെയാണ് ബുധനാഴ്ച കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ കുര്യന്‍...
ഭോപ്പാല്‍: മധ്യപ്രദേശും മിസോറമും ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. നാലുമണിവരെയാണ് പോളിങ്. മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.
ഭരണത്തില്‍ നാലാമതൊരു അവസരം തേടിയാണ് ബിജെപി മധ്യപ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ബഹുജന്‍...
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കശ്മീരി ബ്രാഹ്മണനാണെന്നും, അദ്ദേഹത്തിന്റെ ഗോത്രം ദത്താത്രേയ ആണെന്നും പൂജാരിയുടെ വെളിപ്പെടുത്തല്‍. അടുത്തിടെ രാഹുല്‍ ഗാന്ധിയുടെ ചില ക്ഷേത്രദര്‍ശനങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പൂജാരിയുടെ വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ ക്ഷേത്ര പൂജാരിയായ ദിനനാഥ് കൗളാണ്...
ന്യൂഡല്‍ഹി: വെടിയുണ്ടയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ ആള്‍ പോലീസ് പിടിയില്‍. പേഴ്സില്‍ വെടിയുണ്ടയുമായി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ സന്ദര്‍ശകനാണ് പോലീസ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇമ്രാന്‍ എന്നയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധന...
വാഷിങ്ടണ്‍: 2008 ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചു. 5 മില്യണ്‍ ഡോളര്‍(35 കോടിയിലധികം രൂപ) ആണ് ഇനാം. ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.
കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ഒരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന...
പാരീസ്: ഇന്ത്യയിലും ഫ്രാന്‍സിലും വിവാദമായ റഫാല്‍ വിമാന ഇടപാടില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. പ്രമുഖ എന്‍.ജി.ഒയായ ഷെര്‍പ്പയാണ് ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നും, ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടമുണ്ടായോ എന്നതും...
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും അഞ്ചുവര്‍ഷം ജയില്‍ശിക്ഷ നല്‍കാനും തക്കവണ്ണം നിയമ ഭേദഗതികള്‍ വരുത്താനാണ് കേന്ദ്രം സര്‍ക്കാര്‍ നീക്കം. കുറ്റം...