ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനം പക്ഷിയിടിച്ച് തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനായി പറന്നുയര്‍ന്നയുടന്‍ സാങ്കേതിക തകരാറുണ്ടാകുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.
ബിക്കാനീറിലെ ശോഭാ സര്‍ കി ധാനി ഭാഗത്താണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ ഗോഖലെ പറഞ്ഞിട്ടില്ല. മിന്നലാക്രമണത്തെ കുറിച്ചുള്ള വിശദീകരണം നല്‍കുക മാത്രമായിരുന്നു അദ്ദേഹം. വിദേശകാര്യ സെക്രട്ടറി...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകുന്നതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക യാത്രാ പരിപാടികള്‍ അവസാനിക്കുന്നതുവരെ കാത്തിരിക്കുകയാണോ തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
ഗുജറാത്തില്‍ പ്രധാനമന്ത്രി രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തുന്നതിനിടെയാണ്...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാന്‍ വൈകിയതിന്റെ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാലിനെച്ചൊല്ലി ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശത്തോടാണ് രാഹുല്‍ പ്രതികരിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കള്‍ക്ക് ലജ്ജയില്ലേ, നിങ്ങള്‍ 30,000 കോടിരൂപ അപഹരിച്ച് നിങ്ങളുടെ സുഹൃത്ത് അനിലിന്...
ബംഗളൂരു: ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം മൈസൂരുവില്‍ നടന്ന റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കശ്മീരിലേക്ക് പോകാന്‍ പ്രധാനമന്ത്രി...