Tag: mt vasudavan nair

കാലം കടന്ന് എംടി, എഴുത്തിന്റെ കടൽ ബാക്കിയാക്കി വാക്കിന്റെ വിസ്മയം യാത്രയായി, എഴുത്തിന്റെ പെരുന്തച്ചന് കണ്ണീരോടെ വിടനൽകി സാംസ്കാരിക കേരളം

കോഴിക്കോട്: തന്റെ തൂലികത്തുമ്പ്കൊണ്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കഥയുടെ മായിക പ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും നൊമ്പരങ്ങളും പടർത്തിയ പ്രതിഭയ്ക്ക് ഇനി മഹാമൗനം. തന്റെ എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എംടി വാസുദേവൻ...

എന്റെ ശരീരം പൊതുദർശനത്തിന് വച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളിൽ വാഹനഗതാഗതം തടസപ്പെടരുതെന്നു പറഞ്ഞ എംടി ഇന്ന് മലയാളക്കരയോട് വിട ചൊല്ലും, അവസാന വിശ്രമം സ്മൃതിപഥത്തിൽ

ഏഴരപ്പതിറ്റാണ്ടുകാലം മലയാളി‌കളെ തന്റെ തൂലികയിലൂടെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യത്തിന്റെ കുലപതിക്ക് മലയാളക്കര ഇന്ന് വിട നൽകും. 'കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അണയും വരെ അക്ഷരങ്ങൾകൊണ്ട് ദീപ്തശോഭ നൽകി. എംടി എന്ന...

തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ…

വാക്കുകൾ കൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്തിന്റെ പെരുന്തച്ഛൻ, തന്റെ ചിന്തകളെ അഭ്രപാളികളിലേക്ക് ആലേഖനം ചെയ്യുമ്പോൾ പിന്നീട് അത് വരും തലമുറയ്ക്ക് വായിച്ചും കണ്ടും പഠിക്കാനുള്ള ക്ലാസിക്കായി മാറ്റാനുള്ള അസാമാന്യ പ്രതിഭ, ഈ പ്രതിഭാസത്തെവാക്കുകൾ കൊണ്ട് എങ്ങനെ വിശേഷിപ്പിക്കണമെന്ന് എഴുതുന്ന എനിക്കുപോലും അറിയില്ല. അതിലും എത്രയോ...

എഴുത്തിന്റെ പെരുന്തച്ചനെ ഒരു നോക്കുകാണാനായി വൻ ജനാവലി, സംസ്കാരം ഇന്ന് വൈകിട്ട് അ‍ഞ്ചുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എംടി. വാസുദേവൻ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. എഴുത്തിന്റെ കുലപതി എംടിയുടെ വിയോഗ വാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആരാധകർ അടക്കം വൻ ജനാവലി തന്നെയെത്തിയിരുന്നു. അന്ത്യനിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ...

എഴുത്തിന്റെ കുലപതി യാത്രയായി, എംടി ഇനി ദീപ്തസ്മരണ

കോഴിക്കോട്: എഴുത്തിന്റെ കുലപതി, മലയാളികളുടെ സ്വകാര്യ അഹങ്കാരം, മലയാളികൾ എന്നും നെഞ്ചിലേറ്റിയ ദ്വയാക്ഷരം മലയാളത്തിന്റെ എംടി വിട പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംടി വാസുദേവൻ നായർ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകൾ...

എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം, ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കൽ ബുള്ളറ്റിൻ, അവയവങ്ങളുടെ പ്രവർത്തനങ്ങളും മോശമായതായി ഡോക്ടർമാർ

കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. ഹൃദയ...

എംടിയുടെ വീട്ടിലെ മോഷണക്കേസില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണക്കേസില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. എംടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍...

ഒരോകാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും, ബല്‍റാമിനെതിരെ ആഞ്ഞടിച്ച് എം ടി വാസുദേവന്‍ നായര്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. 'ഇതെല്ലാം നിസാരങ്ങളായിട്ടുളള ഒച്ചപ്പാടുകള്‍ ആകാനെ ന്യായമുളളൂ. ഒരോകാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും. അതൊന്നും നമ്മുടെ...
Advertismentspot_img

Most Popular

G-8R01BE49R7