കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തരംഗമായിരുന്ന 'മോദി ജാക്കറ്റി'ന് ഇത്തവണ പ്രിയം കുറഞ്ഞു. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്കു കച്ചവടം താണുവെന്ന് വ്യാപാരികള്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്‍പന ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍....
ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് സര്‍വ്വേ. ടൈംസ് നൗവും വിഎംആറും സംഘടിപ്പിച്ച സര്‍വേയിലാണ് പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോദിയുടെ മൂല്യം 7 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ...
ഡല്‍ഹി: പുല്‍വാമ ഭീകാരക്രമണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും. പുല്‍വാമ ഭീകാരക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടുപോയി മോചിപ്പിച്ചതില്‍ ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രാഹുല്‍...
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ഭരണത്തുടര്‍ച്ച നേടുമെന്ന് ഏറ്റവും പുതിയ സര്‍വേ. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സര്‍വേഫലം ബിജെപി ക്യാംപിനു പ്രതീക്ഷ പകരുന്നതാണ്. ഐഎഎന്‍എസ് വാര്‍ത്താഎജന്‍സിക്കു വേണ്ടി സീവോട്ടര്‍ ആണു സര്‍വേ നടത്തിയത്.
ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ സംസാരിക്കവെയായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. വിജയശാന്തിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ജനങ്ങള്‍ മോദിയെ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അറിയില്ല.
ഒരു ഭീകരവാദിയെ...
നോയ്ഡ: ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും നോയ്ഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു.
പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നത് ഉറി മാതൃകയിലുള്ള ഒരു മിന്നലാക്രമണമായിരുന്നു. എന്നാല്‍ നമ്മുടേത് വ്യോമാക്രമണമായിരുന്നു. മുന്‍പ്...
തിരുവനന്തപുരം: കേരളത്തില്‍ എവിടേയും ബിജെപിക്ക് ജയിക്കാനോ ജയ സാധ്യതയോ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. കുമ്മനമല്ല നരേന്ദ്ര മോദി വന്ന് തിരുവനന്തപുരത്ത് മത്സരിച്ചാലും ജയിക്കാന്‍ പോകുന്നില്ല. ആര്‍ക്കും എന്തും ആഗ്രഹിക്കാം. പ്രായോഗികമാകണമെന്നില്ലെന്നും...